Advertisment

അബുദാബി മലയാളീ സമാജം യുഎഇ ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവലില്‍ അങ്കിതാ അനീഷ്‌ കലാതിലക൦

New Update

publive-image

Advertisment

ദുബായ് : അബുദാബി മലയാളീ സമാജം ശ്രീദേവി മെമ്മോറിയൽ യു എ ഇ ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവലില്‍ അങ്കിതാ അനീഷ്‌ കലാതിലക൦. ഒന്‍പത് വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ ഗ്രൂപ്പ് വിന്നര്‍ സ്ഥാനം അഞ്ജലി വേതൂരും, സീനിയര്‍ വിഭാഗത്തില്‍ നൂറ നുജൂമും കരസ്ഥമാക്കി.

ഭരത നാട്യം, മോഹിനിയാട്ടം കുച്ചുപുടി, നാടോടി നൃത്തം, ഫാന്‍സി ഡ്രസ്സ്‌ എന്നീ ഇനങ്ങളിലായി ഏറ്റവും കൂടുതല്‍ പൊയന്റോടു കൂടിയാണ് അങ്കിത അനീഷ്‌ ശ്രീദേവി സ്മാരക റോളിങ്ങ് ട്രോഫി കരസ്ഥമാക്കിയത്.

കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവയിൽ ഒന്നാം സ്‌ഥാനവും ഭരതനാട്യം രണ്ടാം സ്‌ഥാനവും പ്രച്ഛന്ന വേഷം മൂന്നാം സ്ഥാനവും നേടിയാണ് അങ്കിത കിരീടം ചൂടിയത് . കലാതിലകത്തിന് സ്വര്‍ണ്ണനാണയം സമ്മാനമായി നല്‍കും.

ശ്രീദേവി മെമ്മോറിയല്‍ യൂത്ത് ഫെസ്റ്റിവലില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് കുച്ചിപ്പുടി മത്സരത്തില്‍ അന്‍കിത അനീഷ്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.

publive-image

 

സമാപന സമ്മേളനത്തിന് പ്രസിഡണ്ട് വക്കം ജയലാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി  എ.എം. അന്‍സാര്‍, അല്‍ ബുസ്താന്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍,  ലോന ബ്രിന്നര്‍, സമാജം കോഡി നേഷന്‍ ചെയര്‍മാന്‍  ടി.എ. നാസര്‍, കലാ വിഭാഗം സെക്രട്ടറി  ബിജു വാര്യര്‍, ട്രഷറര്‍ ടോമിച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നാടക സംവിധായകനായ വക്കം ഷക്കീര്‍, നാട്ടില്‍ നിന്നും എത്തിയ കലാ മണ്ഡലത്തില്‍ നിന്നുള്ള രണ്ട് അദ്ധ്യാപകരും വിധികര്‍ത്താക്കളായിരുന്നു. യു. എ. ഇ. തലത്തില്‍ സംഘടിപ്പിച്ച യുവജനോത്സവത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്നുമായി 250- ഓളം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു .

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, നാടന്‍ പാട്ട്, പ്രച്ഛന്ന വേഷം, മോണോ ആക്ട് തുടങ്ങി 13 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത് .

അഹല്യ ഹോസ്പ്പിറ്റല്‍, അഹല്യ എക്സ്ചേഞ്ച് എന്നിവര്‍ പ്രായോജകാരായ യുവജനോല്‍സവ വേദിയില്‍ രാത്രി 2 മണി വരെ നീണ്ട മത്സരങ്ങള്‍ കലാ പ്രകടനത്തിന്റെ മികവുകൊണ്ടും ബഹുജന പങ്കാളിത്തം കൊണ്ടും വളരെ ശ്രദ്ധയാകര്‍ഷിച്ചു.

dubai odiyan
Advertisment