Advertisment

അനുപ് കുമാര്‍ സിങ് ദേശീയ സുരക്ഷാ ഗാര്‍ഡിന്‍റെ ഡയറക്ടര്‍ ജനറലായി ചുമതലയേറ്റു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഗാര്‍ഡിന്‍റെ (എന്‍.എസ്.ജി) ഡയറക്ടര്‍ ജനറലായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അനുപ് കുമാര്‍ സിങ് ചുമതലയേറ്റു. എന്‍എസ്ജിയുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

publive-image

ഗുജറാത്ത് കേഡറിലെ 1985 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനായ സിങ്ങിന്റെ നിയമനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ നിയമന സമിതിയാണ് അംഗീകാരം നല്‍കിയത്.

Advertisment