Advertisment

മക്കയിൽ മറ്റൊരു മലയാളി കൂടികൊറോണയ്ക്ക് ഇരയായി, ഇതുവരെ മരിച്ച മലയാളികളായ എട്ടിൽ അഞ്ച് പേരും മലപ്പുറം ജില്ലയിൽ നിന്നുള്ളവര്‍.

New Update

ജിദ്ദ: സൗദിയിൽ കൊറോണാ വൈറസ് ബാധിച്ച് മരണപ്പെടുന്ന മലയാളികളുടെ എണ്ണം എട്ടായി. മക്കയിലെ ആശുപത്രിയിൽ വെച്ച് മറ്റൊരാൾ കൂടി മരണപ്പെട്ടതോടെയാണ് ഇത്. മലപ്പുറം, പാണ്ടിക്കാട്, ഒറുവുമ്പുറം സ്വദേശി ഒട്ടുപുര മുഹമ്മദ് റഫീഖ് (46) തിങ്കളാഴ്ച മക്കയിലെ അജ്‌യാദ്‌ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ദിവസങ്ങളോളം മറ്റൊരു ആശുപത്രിയിൽ ചികിത്സയിലായ ശേഷം റഫീഖിനെ അജ്‌യാദ് ആശുപത്രിയിലെ എമർജൻസിയിലേയ്ക്ക് മാറ്റുകയായിരുന്നു.

Advertisment

publive-image

മക്കയിൽ ഒരു സൂപ്പര്‍മാര്‍ക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. ഹംസ - മൈമൂന എന്നിവരുടെ മകനാണ്. ഭാര്യ: ഷബ്‌ന. ഇതുവരെ മരിച്ച മലയാളികളായ എട്ടിൽ അഞ്ച് പേരും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. ഇവരിൽ രണ്ടു പേരാണ് മക്കയിൽ വെച്ച് മരിച്ചത്. മദീന, റിയാദ് എന്നിവിടങ്ങളിൽ വെച്ച് മറ്റ് രണ്ട് പേർ വീതം മരിച്ചപ്പോൾ ജിദ്ദ, ഉനൈസ എന്നിവിടങ്ങളിൽ വെച്ച് ഒരാൾ വീതവും മരിക്കുകയുണ്ടായി. സൗദിയിൽ ഇതുവരെ മൊത്തം പതിനെട്ട് ഇന്ത്യക്കാരാണ് കൊറോണ മൂലം മരണപ്പെട്ടത്.

 

Advertisment