Advertisment

സൗദി: തൊഴിൽ നിയമങ്ങളിൽ പിന്നെയും പുതിയ ഭേദഗതി നിർദേശങ്ങൾ; ഭേദഗതികൾ പൊതു ചർച്ചയ്ക്ക് അവതരിപ്പിച്ചു കൊണ്ട് മാനവ വിഭവ മന്ത്രാലയം

New Update
Advertisment

publive-image

തൊഴിൽ സമയം സംബന്ധിച്ച ഭേദഗതി ഒരാഴ്ചയിൽ നാല്പത് മണിക്കൂറിലധികം സമയം തൊഴിലാളിയെ കൊണ്ട് ജോലി ചെയ്യിപ്പിക്കരുത് എന്ന് നിർദേശിക്കുന്നു. നിലവിൽ ഇത് നാല്പത്തിയെട്ട് മണിക്കൂറാണ്. അതുപോലെ, റംസാനിൽ മുസ്ലിം ജീവനക്കാരുടെ പ്രവർത്തി സമയം ആഴ്ചയിൽ മുപ്പത് മണിക്കൂറിൽ അധികരിക്കരുത്. നിലവിൽ ഇത് മുപ്പത്തിയാറ് മണിക്കൂറാണ്. വനിതാ ജീവനാക്കർക്ക് പൂർണ വേതനത്തോട് കൂടിയുള്ള പ്രസവ അവധി പത്ത് ആഴ്ചകളിൽ നിന്ന് പതിനാല് ആഴ്ചകളായും വർധിപ്പിച്ചിട്ടുണ്ട്.

തൊഴിൽ നിയമത്തിലെ ഖണ്ഡിക 107 ൽ ഇത് കൂടി ചേർക്കും: ഓവർടൈം മണിക്കൂറുകൾക്കുള്ള തൊഴിലാളിയുടെ വേതനത്തിന് പകരമായി ശമ്പളത്തോട് കൂടിയ അവധി ദിവസം നഷ്ടപരിഹാരമായി കണക്കാക്കാം. അതോടൊപ്പം, ഏതെങ്കിലും കാരണത്താൽ പ്രസ്തുത അവധി ഉപയോഗിക്കുന്നതിന് മുമ്പായി തൊഴിലാളിയുടെ സേവനം അവസാനിക്കുകയാണെങ്കിൽ അധിക വേതനം പണമായി തന്നെ നൽകണം. തൊഴിലാളിയുടെ സമ്മതത്തോടു കൂടിയായിരിക്കും ഇതെല്ലാം.

അപ്രകാരം, നിയമാനുസൃതമല്ലാത്ത കാരണങ്ങളാൽ തൊഴിലുടമയുടെ പക്കലുള്ള സേവനം ഇല്ലാതെയാവുന്ന തൊഴിലാളിയ്ക്കുള്ള നഷ്ടപരിഹാരം (ആയത് തൊഴിൽ കരാറിൽ ഉൾപ്പെട്ടിട്ടി ല്ലെങ്കിൽ) സേവനത്തിന്റെ ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളം എന്ന തോതിൽ ലഭിക്കും. നിലവിൽ ഇത് പതിനഞ്ച് ദിവസത്തെ ശമ്പളം എന്നാണ്.

നിർദിഷ്ട ഭേദഗതി എഴുപത്തിഏഴാം ഖണ്ഡികയിൽ ഈ പേരഗ്രാഫ് കൂട്ടിചേർക്കും: നിയമാനുസൃതമല്ലാത്ത കാരണങ്ങളാൽ തൊഴിലുടമയുടെ പക്കൽ നിന്ന് സേവനം വേണ്ടെന്നു വെക്കുന്ന തൊഴിലാളിയിൽ നിന്ന് മൊത്തം സേവന കാലത്തെ ഒരു വർഷത്തിന് പതിനഞ്ച് ദിവസത്തെ ശമ്പളം എന്ന തോതിൽ തൊഴിലുടമയ്ക്ക് ഈടാക്കാം. നഷ്ടപരിഹാരം തൊഴിൽ കരാറിൽ പരാമര്ശിക്കുന്നില്ലെങ്കിലാണ്  ഇത്. അത് പോലെ, കരാറിൽ കാലനിർണയം ഇല്ലെങ്കിലും ആണിത്,

കരാറിൽ കാലനിർണ്ണയം ഉണ്ടെങ്കിൽ അവശേഷിക്കുന്ന കാലമാണ് ഇതിന് പരിഗണിക്കുക. ഏതു നിലക്കായാലും, ഇത് തൊഴിലാളിയുടെ രണ്ടു മാസത്തെ ശമ്പളത്തേക്കാൾ അധികമാവാൻ പാടില്ല താനും. അതോടൊപ്പം, പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ മേൽ പ്രസ്താവിച്ച തരത്തി ലല്ലാതെ നഷ്ടപരിഹാരം കണക്കാക്കുകയും ആകാം.

തൊഴിൽ മേഖലയുടെ വികാസം, പിന്തുണ, പരിഷ്കരണം എന്നിവയിലൂടെ രാജ്യത്തെ സ്വകാര്യ മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ഗുണവത്തായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഈ ഭേദഗതികൾ സഹായിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽറാജിഹി പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തിന്റെ വിഷൻ 2030 മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment