Advertisment

ജന്മനാല്‍ ചലന ശേഷി ഇല്ലാത്ത അൻഷിദിന് കെ.എം.സി.സിയുടെ കാരുണ്യ ഭവനമൊരുങ്ങുന്നു.

New Update

വള്ളുവമ്പ്രം: പിറന്ന് വീണത് മുതൽ 23 വർഷമായി പൂക്കോട്ടൂർ അറവങ്കരയിലെ പൊറ്റ മ്മൽ ബഷീറിന്റെ മകൻ മുഹമ്മദ് അൻഷിദ് ഒരേ കിടപ്പിലാണ്. ചലന ശേഷി ഇല്ല, സംസാര ശേഷിയും ബുദ്ധി വളർച്ചയും  ഇല്ല. പ്രായം യവ്വനത്തിന്റെ ചുറുചുറുക്കിലെത്തിയിട്ടും പിഞ്ചു പൈതലിന്റെ അനക്കങ്ങൾ മാത്രമേ അൻഷിദിന് ഇപ്പോഴുമുള്ളൂ.

Advertisment

publive-image

പിതാവ് പൊറ്റമ്മൽ ബഷീർ അൻഷിദിന്റെ ചികിത്സക്ക് മുട്ടാത്ത വാതിലുകളില്ല. ഇതിനിടയിൽ സ്വന്തമായി വീടെന്ന സ്വപ്നം മരീചികയായി തന്നെ തുടർന്നു. പതിറ്റാണ്ടുകളായി വാടക വീട്ടിലായി രുന്നു പൊറ്റമ്മൽ ബഷീർ അൻഷിദിനെയും , പ്രായമായ മാതാവിനെയും സംരക്ഷിച്ച് പോന്നി രുന്നത്.  പെയിന്റിംഗ് തൊഴിലാളിയായ ബഷീർ ഭാരിച്ച ചികിത്സ ചിലവുകൾക്കിടയിൽ സ്വന്ത മായി ഒരു വീടെന്ന സ്വപ്നം പൂവണിയില്ലന്ന നിരാശയിലായിരുന്നു.

സൗദിയിലെ സാമൂഹ്യപ്രവർത്തകനും മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യുമായ മുജീബ് പൂക്കാട്ടൂരിന്റെ നേതൃത്വത്തിൽ അൻഷി ദിന്റെ കുടുംബത്തിന് ബൈത്തുറഹ്മ ഭവനം നിർമ്മിച്ച് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് കെ.എം.സി.സി പ്രവർത്തകർ.

വീടിന്റെ കുറ്റിയടിക്കൽ കർമ്മം കഴിഞ്ഞ ദിവസം സയ്യിദ് മാനു തങ്ങൾ വെള്ളൂർ നിർവ്വഹിച്ചു. ചടങ്ങിൽ കെ.എം.സി.സി നേതാക്കളായ കെ.പി.മുഹമ്മദ് കുട്ടി, കുഞ്ഞിമോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ,  മുഹമ്മദ് കുട്ടി മാതാപുഴ, നസീം കാടപ്പടി, കെ.എം.ബി.ബഷീർ, അബ്ദുസമദ് പൂക്കോട്ടൂർ, അഡ്വ: കാരാട്ട് അബ്ദുറഹ്മാൻ , കെ.പി ഉണ്ണീതു ഹാജി, കോഴിശ്ശേരി കുഞ്ഞി മുഹമ്മദ് മുസ്ലിയാർ, വി.കെ മുഹമ്മദ്, സി.എ റസാഖ്, എം.എം മുസ്തഫ, വി.പി സലീം മാസ്റ്റർ, പി.കെ ഉമർ, വി.ടി അലവിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

 

Advertisment