Advertisment

ആൻറിബയോട്ടിക്കുകൾ കൊറോണാ വൈറസിനുള്ള മരുന്നുകളല്ല; മരുന്ന് കണ്ടുപിടിക്കുമ്പോൾ അത് കരസ്ഥമാക്കുന്ന രാജ്യങ്ങളിൽ ഒന്നാമതായി സൗദിയും ഉണ്ടാകും" ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദ് അൽആലി.

New Update

ജിദ്ദ: കൊറോണാ രോഗികൾക്ക് നൽകുന്ന ആൻറിബയോട്ടിക്കുകൾ ചികിത്സയുടെ അടിസ്ഥാന ഭാഗമല്ലെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വാക്താവ് പറഞ്ഞു. ആൻറിബയോട്ടിക്കുകൾ കൊറോണാ വൈറസിനുള്ള മരുന്നുകളല്ല. മറിച്ച്, രോഗികളിൽ ചിലർക്ക് വൈറസ് മൂലം ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങൾക്കുള്ള ശമനം എന്ന നിലയിൽ ചിലപ്പോൾ ആന്റിബയോട്ടിക്കുകൾ ഉപയോഗിചേക്കാം. കൊറോണ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാനായി നടത്തിയ തിങ്കളാഴ്ചയിലെ പതിവ് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഔഗ്യോഗിക വാക്താവ് ഡോ. മുഹമ്മദ് അൽഅബ്ദ് അൽആലീ.

Advertisment

publive-image

കൊറോണയ്ക്കുള്ള കൃത്യമായ വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ എല്ലാ തലങ്ങളിലും പുരോഗമിക്കുകയാണെന്നും ആഗോള ചികിത്സാ സംരംഭങ്ങളിൽ പങ്കെടുക്കുന്ന നിരവധി അംഗീകൃത ദേശീയ ഗവേഷണ കേന്ദ്രങ്ങൾ സൗദിയിൽ സജീവയി രംഗത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണയ്ക്ക് വാക്‌സിനോ മരുന്നോ കണ്ടുപിടിക്കുമ്പോൾ അത് കരസ്ഥമാക്കുന്ന രാജ്യങ്ങളിൽ ഒന്നാമതായി സൗദി ഉണ്ടായിരിക്കു മെന്നും ആരോഗ്യ മന്ത്രാലയം വാക്താവ് പറഞ്ഞു.

അതേസമയം, കൊറോണാ ചികിത്സാ പ്രോട്ടോക്കോളുകൾ പ്രകാരമുള്ള മരുന്നുകൾ മാത്രമായിരിക്കണം ഉപയോഗിക്കേണ്ടതെന്നും, വരാനിരിക്കുന്ന കാലയളവിൽ തിരസ്കരി ക്കേണ്ടതായ നിരവധി മരുന്നുകൾ സംബന്ധിച്ച പ്രചാരണം ഉണ്ടായേക്കാമെന്നും ഡോ. മുഹമ്മദ് ഓർമിപ്പിച്ചു.

അതിനിടെ, കൊറോണ വൈറസ് പ്രത്യാഘാ തം സംബന്ധിച്ച്‌ ജിദ്ദയിലെ കിംഗ് അബ്ദുൽഅസീസ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഗവേഷണ വിഭാഗം മികച്ച 42 ഗവേഷനങ്ങൾ തെരഞ്ഞെടുത്തതായി ബന്ധപ്പെട്ടവർ അറിയിച്ചു. ലഭിച്ച മൊത്തം 230 ഗവേഷണങ്ങളിൽ നിന്നാണ് ഇവ തിരഞ്ഞെടുത്തത്. ചികിത്സ, സാമൂഹ്യം, സാമ്പത്തികം, ഇൻഫ്രാസ്ട്രക്ച്ചർ - ടെക്‌നോളജി - എൻവിറോണ്മെന്റ് എന്നീ നാല് കോണുകളിൽ കൊറോണ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾക്കുള്ള തനതായ പ്രതിവിധികളിൽ ഊന്നിയാണ് ഗവേഷണങ്ങൾ നടക്കുന്നത്.

വീടുകളിലെ ഐസൊലേഷൻ കാലയളവിൽ മുൻകരുതലുകൾ കർശനമായി പാലിക്കണം വീടുകളിൽ വെച്ചുള്ള ക്വാറന്റൈൻ കാലയളവിൽ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. രോഗം ബാധിക്കാതിരിക്കാൻ ഇത് അവശ്യമാണ്.

ജനവാതിലുകൾ തുറന്ന് വെക്കുക.

നല്ല രീതിയിൽ വായുസഞ്ചാരം ഉറപ്പാക്കുക.

എപ്പോഴും ഉപയോഗിക്കുന്ന വാതിൽ പിടുത്തങ്ങൾ പോലുള്ള ഉപരിതലങ്ങൾ അണുമുക്തമാക്കുക.

ആരുമായും ഇടകലരലോ സമ്പർക്കമോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തുക.

സന്ദർശകരെ സ്വാഗതം ചെയ്യാതിരിക്കുകയെന്നതും ആവശ്യമാണ്.

ഭക്ഷണ സാധനങ്ങൾ മറ്റുള്ളവരുമായി പങ്കു വെക്കാൻ പാടില്ല. ഡിസ്പോസബിൾ പേപ്പർ

പ്ലേറ്റുകളാണ് ഭക്ഷണത്തിന് അഭികാമ്യം.

മറ്റുള്ളവരുമായുള്ള സമ്പർക്കം ഫോൺ, ആപ്പ് എന്നിവ മുഖേനയയാക്കുകയും വേണം.

Advertisment