Advertisment

തീയേറ്ററുകളുമായി കരാറില്ല; ദൃശ്യം 2 ഒടിടി റിലീസ് തന്നെ, തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആന്റണി പെരുമ്പാവൂര്‍

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ദൃശ്യം റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകളുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ല. അതിനാല്‍ തീയേറ്ററുടമകളുടെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകില്ല എന്നും ആന്റണി വ്യക്തമാക്കി.

Advertisment

publive-image

കുഞ്ഞാലിമരയ്ക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. സാമ്പത്തിക ലാഭം മാത്രമായിരുന്നു തന്റെ  ലക്ഷ്യമെങ്കില്‍ മോഹന്‍ലാലിനെ വച്ച് പത്ത് പടം നിര്‍മിക്കാമായിരുന്നെന്നും അദ്ദേഹം  പറഞ്ഞു.

ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

സിനിമ സംഘടനകളുടെ നേതാക്കളായ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഉള്‍പ്പെടുന്ന സിനിമ ഒടിടി റിലീസ് ചെയ്യുന്നത് ശരിയല്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചത്.

Advertisment