Advertisment

'എത്ര ഭീരുവാണ് ആഭ്യന്തരമന്ത്രി, ചരിത്രം ഈ മൃഗത്തിനു നേരെ തുപ്പും'- അമിത്ഷായ്‌ക്കെതിരേ അനുരാഗ് കശ്യപ്

New Update

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു റാലിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌യെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ''എത്ര ഭീരുവാണ് നമ്മുടെ ആഭ്യന്തരമന്ത്രി'' എന്ന് അനുരാഗ് ട്വിറ്ററില്‍ കുറിച്ചു.

Advertisment

publive-image

''എത്ര ഭീരുവാണ് നമ്മുടെ ആഭ്യന്തരമന്ത്രി. ആഭ്യന്തരവകുപ്പിന്റെ സ്വന്തം പൊലീസ്, സ്വന്തം ഗുണ്ടകള്‍, സ്വന്തം സൈന്യം. സ്വയം സുരക്ഷ വര്‍ധിപ്പിച്ച ശേഷം നിരായുധരായ പ്രതിഷേധക്കാരെ ആക്രമിക്കുകയാണ് ഇവര്‍. നിലവാരമില്ലായ്മയുടെയും അപകര്‍ഷതാ ബോധത്തിന്റെയും പരിധി അമിത് ഷാ ലംഘിച്ചുകഴിഞ്ഞു. ചരിത്രം ഈ മൃഗത്തിനു നേരെ തുപ്പും.''- അനുരാഗ് കശ്യപ് കുറിച്ചു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, കേന്ദ്രമന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച യുവാവിനെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്. ഡല്‍ഹിയിലെ ബാബര്‍പുരില്‍ അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്തു സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.

പൗരത്വ ഭേദഗതി നിയമ വിഷയവുമായി ബന്ധപ്പെട്ടു നേരത്തെയും അനുരാഗ് കശ്യപ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ജെ.എന്‍.യുവില്‍ നടന്ന അക്രമത്തെ അപലപിച്ച കശ്യപ് ക്യാംപസിലെത്തിയ നടി ദീപിക പദുക്കോണിന് പിന്തുണ അറിയിച്ചിരുന്നു.

amit shah anurag kashyap
Advertisment