Advertisment

അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു, വരന്‍ സംവിധായകന്‍ ...വാര്‍ത്തയോട് പ്രതികരിക്കാതെ താരങ്ങള്‍

author-image
ഫിലിം ഡസ്ക്
New Update

വര്‍ഷങ്ങളായി അനുഷ്ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ച്‌ ധാരാളം റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബാഹുബലി സഹതാരം പ്രഭാസുമായാണ് അനുഷ്കയുടെ വിവാഹം എന്ന് നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Advertisment

publive-image

എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും മറ്റ് ബന്ധങ്ങളില്ലെന്നും ഇരുവരും തുറന്ന് പറഞ്ഞു. അനുഷ്ക ഷെട്ടി ചലച്ചിത്ര സംവിധായകന്‍ പ്രകാശ് കോവേലമുഡിയെ വിവാഹം കഴിക്കുന്നുവെന്നും ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

മുതിര്‍ന്ന സംവിധായകന്‍ കെ. രാഘവേന്ദ്ര റാവുവിന്‍റെ മകനാണ് പ്രകാശ്. ഇരുവരും വിവാഹിതരാകുന്നു എന്നാണ് ഐ ബി ടൈംസും പിങ്ക്‌വില്ലയും റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകളോട് അനുഷ്കയോ പ്രകാശോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

തെലുങ്ക് സംവിധായകനായ പ്രകാശ് 2004ല്‍ കുട്ടികളുടെ ബോമ്മലത എന്ന ചിത്രത്തിലൂടെയാണ് പ്രകാശ് സിനിമാ രംഗത്തേക്കെത്തുന്നത്. 2015 ലെ തെലുങ്ക്-തമിഴ് കോമഡി ചിത്രം സൈസ് സീറോയിലൂ അദ്ദേഹം അനുഷ്കയുമായി ഒന്നിച്ച്‌ പ്രവര്‍ത്തിച്ചു. ഇതാണ് ഇരുവരുടേയും ബന്ധത്തിന് തുടക്കമിട്ടത് എന്നാണ് വിവരം. അനുഷ്‌ക അഭിനയിച്ച, തമിഴ് തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനും പ്രകാശായിരുന്നു.പ്രശസ്ത ബോളിവുഡ് എഴുത്തുകാരിയായ കനിക ധില്ലനെ വിവാഹം കഴിച്ച പ്രകാശ് രണ്ട് വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞതായി അടുത്തിടെ സ്ഥിരീകരിച്ചു.

anushka shetty mrg news
Advertisment