Advertisment

ഉണ്ണി മുകുന്ദന്റെ ടിപ്പ് പ്രയോജനം ചെയ്തു ഒരുമാസം കൊണ്ട് അനു സിത്താര കുറച്ചത് ആറ് കിലോ

author-image
ഫിലിം ഡസ്ക്
New Update

ശാലീനതയുടെ പര്യായമായി മലയാള സിനിമയിലെത്തിയ നടിയാണ് അനു സിത്താര. പലരും അനുവിന് കാവ്യാ മാധവനുമായി സാദൃശ്യമുള്ള കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം തന്നെ വണ്ണം കൂടിയതിന്റെ പേരിലും അനു വിമർശനം നേരിടേണ്ടി വന്നു.

Advertisment

publive-image

എന്നാൽ ഇപ്പോൾ മെലിഞ്ഞ് സുന്ദരിയായി ദാവണി ചുറ്റിയുള്ള ചിത്രങ്ങളുമായി അനു വരികയായി.ഒരു പരിശീലകനെ കണ്ടെത്താനായുള്ള നെട്ടോട്ടത്തിനിടയിൽ ഒടുവിൽ ഉണ്ണി മുകുന്ദൻ അനുവിന് സഹായവുമായെത്തി.

ഉണ്ണി വെയ്റ്റ് ലോസ് ചലഞ്ചു വഴി ഒട്ടേറെപ്പേർക്ക് ടിപ്പുകൾ പകർന്നു നൽകിയപ്പോൾ അനുവിനും അത് ലഭിച്ചു. അനു ഒരുമാസം കൊണ്ട് കുറച്ചത് ആറ് കിലോ ഭാരമാണ്. അതിനായി ചെയ്ത കാര്യവും അനു വ്യക്തമാക്കുന്നു .സ്ത്രീകൾക്കായുള്ള ഒരു സ്‌പെഷൽ ഡയറ്റ് പ്ലാൻ ആണ് ഉണ്ണി മുകുന്ദൻ അനു സിത്താരയ്ക്ക് വേണ്ടി പകർന്നു നൽകിയത്. ഇവിടം കൊണ്ടും അവസാനിക്കില്ല എന്ന് അനു പറയുന്നു. ഇനിയും കൂടുതൽ ശരീരഭാരം കുറയ്ക്കാനാണ് പ്ലാൻ

anusithara
Advertisment