Advertisment

അനുശ്രീയ്ക്ക് മറുപടിയുമായി മാധ്യമ പ്രവർത്തകയായ അഞ്ജന ശങ്കർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

“ചില ടോയ്‌ലറ്റുകളിൽ നിന്ന് വമിക്കുന്ന ദുർഗന്ധം ആണ് നിങ്ങൾ ഉന്നയിച്ച വാദത്തിനു ഉള്ളത്. കഷ്ട്ടം,” മാധ്യമ പ്രവർത്തകയായ അഞ്ജന ശങ്കർ, നടി അനുശ്രീയ്ക്ക് നൽകിയ മറുപടിയാണ് ഇത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ലിംഗ സമത്വങ്ങളിൽ ഒന്നായ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്, നടി അനുശ്രീ വളരെ ബാലിശമായ ചില വാദങ്ങൾ നിരത്തിയിരുന്നു. സമത്വത്തിനായി സ്ത്രീകൾ പുരുഷന്മാരുടെ ടോയ്‌ലറ്റിൽ പോകുമോ, പുരുഷന്മാർ അമ്പലത്തിൽ കയറുമ്പോൾ ഷർട്ട് ഊരുന്നത് പോലെ സ്ത്രീകൾ ചെയ്യുമോ എന്നൊക്കെയായിരുന്നു താരത്തിന്റെ ചോദ്യം. ഇതിന് മറുപടി എന്ന രീതിയിലാണ് മാധ്യമ പ്രവർത്തകയായ അഞ്ജന പ്രതികരിച്ചത്.

publive-image

“സ്ത്രീ ശരീരം അശുദ്ധമായി കാണുന്ന അനാചാരത്തിനെതിരെ ഉള്ളതാണ് സുപ്രീം കോടതിയുടെ വിധി. സ്ത്രീ അവളുടെ ശരീരത്തിൽ ഉപരി ഒരു മനുഷ്യനാണെന്ന് പ്രഖ്യാപിക്കുന്നതാണ് ആ വിധി,” അഞ്ജന ഫേസ്ബുക്കിൽ രേഖപ്പെടുത്തി.

Advertisment