Advertisment

അനുശ്രീക്ക് പഠിക്കാൻ എം എൽ എയുടെ കരുതൽ; ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ചിലവുകൾ ഏറ്റെടുത്തു

New Update

publive-image

എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അനുശ്രീയുടെ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ചിലവുകൾ പൂർണ്ണമായി ഏറ്റെടുത്തതായി കൽപ്പറ്റ എം എൽ എ അഡ്വ.ടി സിദ്ധിഖ് അറിയിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്തിലെ എട്ടാം വാർഡിൽ വെങ്ങലേരി താഴെ കോളനിയിൽ താമസിക്കുന്ന ഭാസ്കരൻ പുഷ്പദമ്പതികളുടെ മകളാണ് അനുശ്രീ. കുറുമ്പാല ഹൈസ്കൂളിൽ നിന്നും ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കാനെത്തിയതായിരുന്നു എം എൽ എ.

ഓൺലൈൻ ക്ലാസുകളിൽ ഡിവൈസ് ഇല്ലാത്തതിനാൽ പഠനം തടസ്സപ്പെട്ട പതിനഞ്ച് വിദ്യാർത്ഥികൾക്കായി ഒന്നാം ഘട്ടം നൽകുന്ന മൊബൈൽ ഡിവൈസുകളുടെ വിതണോദ്ഘാടനവും എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം.മുഹമ്മദ് ബഷീർ, ബ്ലോക്ക് വൈസ് പ്രസി പി.കെ.അബ്ദുറഹിമാൻ, ഗ്രാമപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്യക്ഷ ജസീല ളംറത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പി.ടി.എ.അംഗങ്ങൾ പങ്കെടുത്തു.

Advertisment