Advertisment

അത്യുഗ്രൻ സിനിമ; വർത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു; പ്രശംസിച്ച് എ പി അബ്ദുള്ളക്കുട്ടി

author-image
ഫിലിം ഡസ്ക്
New Update

ദൃശ്യം 2 കണ്ടതിനു ശേഷം ബി ജെ പി നേതാവ് എ പി അബ്ദുള്ളക്കുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ വൈറലാകുന്നു . കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നന്നൊര സിനിമയായിരിക്കുമെന്നും അതാണ് ജോർജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹൽ ലാലിനെ) നായകനാക്കിയുളള ഈ അത്യുഗ്രൻ സിനിമയെന്നുമാണ് അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെടുന്നത്.

Advertisment

publive-image

എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജിത്തു ജോസഫ്,

നിങ്ങളുടെ ദൃശ്യം 2 കണ്ടു.Flight ൽ ദില്ലിയാത്രക്കിടയിൽ മൊബൈൽ ഫോണിൽ ആണ് സിനിമ കണ്ടത്. BJP ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു

സിനിമ സംവിധായകന്റെ കലയാണ് … ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ. കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾഅത് ഒരു ഒന്നന്നൊര സിനിമയായിരിക്കും ….

അതാണ്  ജോർജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹൽ ലാലിനെ ) നായകനാക്കിയുളള ഈ അത്യുഗ്രൻ സിനിമ. വർത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു.

film news drisyam 2
Advertisment