Advertisment

സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

മുന്നാക്ക സമുദായങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിനായി പാർലമെന്റ് പാസ്സാക്കിയ ഭരണഘടന ദേദഗതി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. ‘യൂത്ത് ഫോർ ഇക്വാലിറ്റി’ എന്ന സന്നദ്ധ സംഘടനയാണ് ഹർജി നൽകിയിരിക്കുന്നത്. കാര്യമായ ചർച്ചകൾ ഒന്നും കൂടാതെ പാർലമെന്റ് പാസാക്കിയ ദേദഗതി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു.

സാമ്പത്തിക മാനദണ്ഡങ്ങളല്ല സംവരണത്തിന്റെ അടിസ്ഥാനമെന്നും അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. നരസിംഹ റാവു സർക്കാർ കൊണ്ടുവന്ന സാമ്പത്തിക സംവരണത്തിന് എതിരെ നിയമ പോരാട്ടം നടത്തിയ ഇന്ദിര സഹിനിയും അടുത്ത ദിവസം ഭേദഗതിക്ക് എതിരെ ഹർജി നൽകുമെന്നും സൂചന ഉണ്ട്.

 

Advertisment