Advertisment

രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിൽ രാത്രി വൈകിയും നയ പ്രസംഗത്തെക്കുറിച്ച് കത്തിലൂടെ ഏറ്റുമുട്ടി: ഗവർണര്‍ ആരിഫ് ഖാന്‍റെ നിലപാട് മാറ്റത്തിന് പിന്നിൽ

New Update

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ ഭേദഗതിക്കെതിരെയുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്ന ഭാഗം വായിച്ചാൽ തന്‍റെ വിയോജിപ്പ് കൂടി പരസ്യമാക്കാനാകുമെന്ന ഉപദേശത്തിന്‍റെ കൂടി അടിസ്ഥാനക്കിലായിരുന്നു ഗവർണര്‍ ആരിഫ് ഖാന്‍റെ നിലപാട് മാറ്റമെന്ന് സൂചന.

Advertisment

publive-image

പൊടുന്നനെയുള്ള പ്രതിപക്ഷത്തിന്‍റെ അസാധാരണ പ്രതിഷേധവും ഗവർണർ കണക്കിലെടുത്തെന്നും സൂചനയുണ്ട്. ഗവർണറെ നീക്കണമെന്നാവശ്യപ്പെട്ടുള്ള ചെന്നിത്തലയുടെ കത്തിൽ കാര്യോപദേശക സമിതി നാളെ അന്തിമ തീരുമാനമെടുക്കും.

നയപ്രഖ്യാപന പ്രസംഗത്തിന്‍റെ തലേന്ന് രാത്രി വൈകും വരെ ഗവർണർ സഭയിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചുള്ള ചർച്ചകളിലായിരുന്നു. ഭരണഘടനാ വിദഗ്ധർ, ലോക്സഭയിലെ മുൻ സെക്രട്ടറിമാർ, നിയമവിദഗ്ധർ എന്നിവരുടെ ഉപദേശം തേടി. ഇതിനിടെ രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിൽ രാത്രി വൈകിയും നയ പ്രസംഗത്തെക്കുറിച്ച് കത്തിലൂടെ ഏറ്റുമുട്ടി. ഓക്സ്ഫോർഡ് നിഘണ്ടുവിൽ നയവും കാഴ്ചപ്പാടും രണ്ടാണെന്ന വിശദീകരണം ചൂണ്ടിക്കാട്ടിയായിരുന്നു രാജ്ഭവൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

പൗരത്വപ്രതിഷേധം വെറും കാഴ്ചപ്പാടാണെന്ന് ഗവർണറുടെ നിലപാട്. പക്ഷെ ഒരു പ്രത്യേക സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് നിഷ്കർഷിക്കുന്ന ഒരു കൂട്ടം ആശയങ്ങളാണ് നയമെന്ന കേംബ്രിഡ് നിഘണ്ടു വിശദീകരണ പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ മറുപടി. ഒപ്പം നയം മാത്രമല്ല നയപ്രഖ്യാപനമെന്നെ നെഹ്റുവിവിന്‍റെ അഭിപ്രായവും മുഖ്യമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദവും അഭ്യർത്ഥനക്കും ഒടുവിൽ എതിർപ്പുള്ള ഭാഗം വായിക്കാതെ വിട്ട മുൻഗാമികളുടെ കീഴ്വഴക്കം തെറ്റിക്കാൻ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനിച്ചു. വായിക്കാതെ വിട്ടാലും എതിർപ്പുള്ള ഭാഗം സഭാ രേഖയാകും. അപ്പോൾ വായിച്ചാൽ ഏറ്റുമുട്ടൽ ഒഴിവാക്കുകയും ഒപ്പം വിയോജിപ്പ് പറയാനുള്ള അവസരമാക്കാമെന്നതായി രാജ്ഭവൻ നയം. നിലപാട് ഒന്നുകൂടി ഉറപ്പിക്കാൻ സഭക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധവും കാരണമായെന്നും സൂചനയുണ്ട്.

Advertisment