Advertisment

ഒരുപാട് കാര്യങ്ങള്‍ ഇവിടെ നടന്നുകഴിഞ്ഞു; ഞാന്‍ ചെയ്തത്രയും ശരിയാണോ എന്നറിയില്ല: അമ്മ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു: അര്‍ജുന്‍ കപൂര്‍

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറിന്റെയും മോനാ ഷൂരി കപൂറിന്റെയും മകനാണ് ബോളിവുഡ് നടനായ അര്‍ജുന്‍ കപൂര്‍. ബോണി കപൂര്‍ മോണയെ ഉപേക്ഷിച്ച് ശ്രീദേവിയെ വിവാഹം ചെയ്ത സമയത്ത് അര്‍ജുന് പതിനൊന്ന് വയസ്സു മാത്രമായിരുന്നു പ്രായം. പിന്നീടങ്ങോട്ട് അമ്മ മോനാ കപൂര്‍ ആയിരുന്നു അര്‍ജുന് എല്ലാം. ഇപ്പോള്‍ മോനയുടെ ആറാം ചരമവാര്‍ഷിക ദിനത്തില്‍ അര്‍ജുന്‍ അമ്മയ്ക്കായി ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ് അര്‍ജുന്‍.

Advertisment

publive-image

‘ഇന്ന് പട്യാലയിലെ ഒരു കനാലിന്റെ കരയില്‍ സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഇവിടം എത്ര മനോഹരമാണെന്ന് കാണിച്ച് തരാന്‍ അമ്മയ്ക്ക് ഒരു ചിത്രം അയച്ച് തരാന്‍ സാധിച്ചെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്. എന്റെ ഒരു ചിത്രം കാണാനായി അമ്മയോടൊപ്പം റെഡ് കാര്‍പെറ്റില്‍ കൂടി നടക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. പക്ഷെ എനിക്കുറപ്പാണ് ഈ കഴിഞ്ഞ ആറ് വര്‍ഷമായി എന്റെ ഒന്‍പത് സിനിമകളോടൊപ്പം എന്നോടൊപ്പം ഓരോ അടിവയ്ക്കുമ്പോഴും അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന്. ഞങ്ങളുടെ വ്യക്തിപരമായ യാത്രയില്‍ എന്നോടും അന്‍ഷുലയോടുമൊപ്പം ഉണ്ടായിരുന്നെന്ന്.

അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. ഒരുപാട് കാര്യങ്ങള്‍ ഇവിടെ നടന്നുകഴിഞ്ഞു. ഇക്കാലമത്രയും പല ഉത്തരങ്ങള്‍ക്കുവേണ്ടിയും കരുത്തിനുവേണ്ടിയും ഞാന്‍ അമ്മയെ നോക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ ഞാന്‍ ചെയ്തത്രയും ശരിയാണോ എന്നറിയില്ല. എങ്കിലും ഞാന്‍ അമ്മ പഠിപ്പിച്ച കാര്യങ്ങളത്രയും ജീവിതത്തില്‍ പകര്‍ത്താന്‍ ഓരോ ദിനവും ഞാന്‍ പരിശ്രമിക്കുന്നുണ്ട്.

അമ്മ വിട്ടുപിരിഞ്ഞിട്ട് ഇന്നേയ്ക്ക് ആറു വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. പക്ഷെ ഓരോ ശ്വാസത്തിലും ഞാന്‍ അമ്മയെ ഓര്‍ക്കുന്നു. എവിടെ ആയിരുന്നാലും പുഞ്ചിരിക്കുക. അമ്മയുടെ സ്‌നേഹവും ഊര്‍ജവും പകര്‍ന്നുതരിക. കാരണം ദൈവത്തിനറിയാം എന്റെയും അന്‍ഷുലയുടെയും ലോകത്തിന് ഇതൊക്കെ വേണമെന്ന്”. അര്‍ജുന്‍ കുറിച്ചു.

2012 ലാണ് മോനാ കപൂര്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നത്. അര്‍ജുന്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നത് കാണാതെയായിരുന്നു അവര്‍ വിട പറഞ്ഞത്. ബോണി കപൂര്‍ മോനയെ ഉപേക്ഷിച്ച് ശ്രീദേവിയെ വിവാഹം ചെയ്തതോടെ ആ കുടുംബവുമായി യാതൊരുവിധ ബന്ധവും പുലര്‍ത്തിയിരുന്നില്ല അര്‍ജുനും അന്‍ഷുലയും. അമ്മ മരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല.

ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കരുതാന്‍ അര്‍ജുന് ഇഷ്ടമല്ലായിരുന്നു. ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാന്‍വിയും ഖുശിയും തന്റെ സഹോദരങ്ങള്‍ അല്ലെന്നുമാണ് അര്‍ജുന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്.

എന്നാല്‍, ശ്രീദേവിയുടെ മരണശേഷം ആ കുടുംബത്തിന് താങ്ങായി നിന്നത് അര്‍ജുനായിരുന്നു. മരണാനന്തര ചടങ്ങുകളിലെല്ലാം അര്‍ജുന്‍ ഒരു മകന്റെ കടമകള്‍ നിറവേറ്റിയപ്പോള്‍ സഹോദരിമാര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുകയായിരുന്നു അനിയത്തി അന്‍ഷുല. അര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്‌നേഹവും തനിക്കും മക്കള്‍ക്കും ഏറെ സഹായകരമായിരുന്നുവെന്ന് ബോണി കപൂര്‍ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു.

Advertisment