Advertisment

സോഷ്യല്‍ മീഡിയയിലൂടെ പാകിസ്ഥാനി ഐഎസ്‌ഐ ഭീകരരുമായി അടുപ്പം ;സൈനികന്‍ ചാരക്കേസില്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

രാജസ്ഥാനിലെ ജയ്‌സല്‍മറില്‍ ചാരപ്രവര്‍ത്തനം നടത്തിയ കുറ്റത്തിന് സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ പാകിസ്ഥാനി ഐഎസ്‌ഐ ഭീകരരുമായി അടുപ്പം സ്ഥാപിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് മാസമായി ഇയാളെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

Advertisment

publive-image

സംഭവത്തില്‍ അന്വേഷണത്തിനുള്ള എല്ലാ പിന്തുണയും സൈന്യം പോലീസിന് നല്‍കുമെന്ന് പ്രതിരോധ വകുപ്പ് പിആര്‍ഒ കേണല്‍ സംബിത് ഘോഷ് എഎന്‍ഐയോട് പറഞ്ഞതായി ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ദിവസം മുമ്പ് പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് തന്ത്രപ്രധാന രേഖകള്‍ കൈമാറിയതിന് ഒരു പോര്‍ട്ടറെ ടിന്‍സുകിയയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

ടിന്‍സുകിയയിലെ അംബികാപുര്‍ ഗ്രാമത്തില്‍ നിന്നുള്ള നിര്‍മ്മല്‍ രാജ് എന്നയാളാണ് അറസ്റ്റിലായത്. 2018 ഒക്ടോബര്‍ മുതല്‍ അരുണാചല്‍ പ്രദേശിലെ അന്‍ജൗവില്‍ സൈന്യത്തിലെ പോര്‍ട്ടറായി ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ദുബൈയിലെ ഒരു ബര്‍ഗര്‍ കടയില്‍ ജോലി ചെയ്യുമ്പോള്‍ പാകിസ്ഥാനി ഇന്റലിജന്‍സുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായി മിലിറ്ററി ഇന്റലിജന്‍സ് അറിയിച്ചു.

Advertisment