Advertisment

ആര്‍തര്‍ ടോട്ടന്‍ഹാമിനെതിരെ കളിക്കും

author-image
admin
Updated On
New Update

ബ്രസീലിയന്‍ യുവതാരം ആര്‍തര്‍ മെലോ പരിക്ക് മാറി തിരിച്ച് എത്തുന്നു. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ആര്‍തര്‍ കളിക്കും എന്ന് ക്ലബ് വ്യക്തമാക്കി. ടോട്ടന്‍ഹാമിനെതിരെ ആണ് ബാഴ്‌സയുടെ ഗ്രൂപ്പിലെ അവസാന മത്സരം. രണ്ട് ദിവസം മുമ്പ് തന്നെ ആര്‍തര്‍ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചിരുന്നു.

Advertisment

publive-image

എസ്പാന്യോളിനെതിരെ ആര്‍തര്‍ കളിക്കുമെന്നാണ് കരുതിയത് എങ്കിലും വാല്വെര്‍ഡെ ആര്‍തറിന് ഒരു കളിയില്‍ കൂടെ വിശ്രമം നല്‍കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തില്‍ ആയിരുന്നു ആര്‍തറിന് പരിക്കേറ്റത്.

പരിക്ക് കാരണം ചാമ്പ്യന്‍സ് ലീഗില്‍ നടന്ന പി എസ് വിക്കെതിരായ മത്സരത്തിലും, ലാലിഗയില്‍ വിയ്യാറയലിനെതിരെ നടന്ന മത്സരത്തിലും ആര്‍തര്‍ കളിച്ചിരുന്നില്ല. തുടയെല്ലിനാണ് ആര്‍തറിന് പരിക്കേറ്റത്. ഈ സീസണില്‍ ബാഴ്‌സലോണ മിഡ്ഫീല്‍ഡിലെ സ്ഥിരം സാന്നിധ്യമാണ് ആര്‍തര്‍.

Advertisment