Advertisment

പിടിക്കിട്ടാപ്പുള്ളി നിത്യാനന്ദയുടെ പ്രതിനിധികള്‍ യുഎന്‍ സമ്മേളനത്തില്‍ പങ്കെടുത്തെന്ന വാര്‍ത്ത കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വച്ചു പോകും ! ഐക്യരാഷ്ട്രസഭ ആർക്കും നിരങ്ങാവുന്ന ചന്തയായി അധഃപതിച്ചോ ?

New Update

publive-image

Advertisment

കാലിക പ്രസക്തി നഷ്ടപ്പെട്ട ഒരു പ്രസ്ഥാനമായി ലോകരാജ്യങ്ങളുടെ പ്രതിനിധിസഭയായ യുഎന്‍ അസംബ്ലി മാറിയിരിക്കുന്നു. 140 കോടി ജനങ്ങളുള്ള ഇന്ത്യക്ക് സുരക്ഷാ കൗൺസിലിൽ അംഗത്വം നൽകാതെ ചൈനയുടെ വിരട്ടലിൽ ഇരുട്ടിൽത്തപ്പുന്ന ഈ സംഘടനയെ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ നോക്കുകുത്തിയാക്കിയിട്ട് കാലങ്ങൾ കഴിഞ്ഞു.

യൂക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോട് ഐക്യരാഷ്ട്രസഭ നിർദ്ദേശിച്ചതിനും പുല്ലുവിലയാണ് റഷ്യ കല്പിച്ചിരിക്കുന്നത്.ഐക്യരാഷ്ട്രസഭ കാലഹരണപ്പെട്ടു എന്ന് ഇന്ത്യ പലതവണ പരസ്യപ്രഖ്യാപനം നടത്തിയിട്ടുള്ളതുമാണ്. അപ്പോൾപ്പിന്നെ എന്തിനാണ് ഇങ്ങനെയൊരു കടലാസ് സംഘടന ?

publive-image

ഇന്ത്യക്ക് ലഭിച്ച സുരക്ഷാ കൗൺസിൽ അംഗത്വം ചൈനയ്ക്ക് സൗജന്യമായി നൽകിയതിന്റെ തിക്തഫലം പിൽക്കാലത്ത് നമ്മൾ അനുഭവിച്ചവരാണ്. ഇന്നും നമ്മുടെ രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന വിഷയങ്ങളിൽ ചൈന നമുക്കെതിരെ ഒരു മടിയുമില്ലാതെ വീറ്റോ പ്രയോഗിക്കാറുണ്ട്. ഇതാണ് വടി കൊടുത്തുള്ള അടിവാങ്ങൽ.

ഇപ്പോഴിതാ അമേരിക്കക്കടുത്ത് ഒരു ദ്വീപ് വിലയ്ക്കുവാങ്ങിയ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായ ക്രിമിനൽ നിത്യാനന്ദയുടെ പ്രതിനിധികൾ ഐക്യരാഷ്ട്രസഭയുടെ ജനീവ സമ്മേളനത്തിൽ ഇക്കോണോമിക്സ്,കൾച്ചറൽ മീറ്റിംഗുകളിൽ പങ്കെടുത്തിരിക്കുന്നു..ആരും മൂക്കത്തു വിരൽ വച്ചുപോകുന്ന വാർത്തയാണ്.

publive-image

2019 ൽ ബലാൽസംഗം , കിഡ്നാപ്പിംഗ് എന്നീ കുറ്റകൃത്യങ്ങൾ നടത്തി രാജ്യം വിട്ട പിടികിട്ടാപ്പുള്ളി സ്വാമി നിത്യാനന്ദ എന്ന ഫ്രോഡ് അമേരിക്കക്കടുത്ത് സ്വന്തമായി ഒരു ദ്വീപ് വിലയ്ക്കുവാങ്ങി റിപ്പബ്ലിക് ഓഫ് കൈലാസം എന്ന രാജ്യം സ്ഥാപിക്കുകയായിരുന്നു. ലോകത്തെ ആദ്യ സ്വതന്ത്ര ഹിന്ദു രാഷ്ട്രം എന്നാണ് ഇതിനെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്.

തൻ്റെ കൈലാസ രാജ്യത്തിന്റെ വെബ്‌സൈറ്റിൽ അതിൻ്റെ ഭരണഘടനയും ദേശീയ മൃഗമായി നന്തിപ്പശുവിനെയും ദേശീയ വൃക്ഷമായി ആൽമരവും രാജ്യത്തിന്റെ മുദ്രയും പതാകയും നിത്യാനന്ദ പരസ്യ പ്പെടുത്തിയിട്ടുണ്ട്.

നഷ്ടപ്പെട്ടുപോയ ഹിന്ദു സഭ്യത മടക്കിക്കൊണ്ടുവരുമെന്നും തൻ്റെ ശിഷ്യരുൾപ്പെടെയുള്ള ഹിന്ദുക്കൾ ഇന്ത്യയിൽ പലതരത്തിൽ പീഡിപ്പിക്കപ്പെടുകയാണെന്നും നിത്യാനന്ദ അവകാശപ്പെടുന്നു. ഇതേ വിഷയങ്ങൾ തന്റെ പ്രതിനിധികൾ ഐക്യരാഷ്രസഭാ വേദികളിലും ഉന്നയിക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. യുഎന്‍ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നിത്യാനന്ദയുടെ പ്രതിനിധികൾ നിത്യാനന്ദയെപ്പോലുള്ള വേഷഭൂഷാദികളാണ് ധരിച്ചിരുന്നത്.

publive-image

നിത്യാനന്ദയുടെ റിപ്പബ്ലിക് ഓഫ് കൈലാസ ഐക്യരാഷ്ട്രസഭയുടെ 193 അംഗരാജ്യങ്ങളിൽപ്പെടുന്നതല്ല. എന്നാൽ ഏതെങ്കിലും സ്വയം പ്രഖ്യാപിത രാജ്യത്തിനോ സംഘടനയ്‌ക്കോ തങ്ങളുടെ പ്രതിനിധികളെ യുഎന്‍ സഭയിലേക്കയക്കാനുള്ള അധികാരം നിലവിലുണ്ട്. പലസ്തീൻ, ബലൂചിസ്ഥാൻ പ്രതിനിധികൾ ഇപ്രകാരമാണ് മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നത്.

അസ്തിത്വം നഷ്ടപ്പെട്ട ഐക്യരാഷ്ട്രസഭ പിരിച്ചുവിട്ട് ലോകത്തെ സാമൂഹ്യ സുരക്ഷയ്ക്കും സമാധാനത്തിനും ആരോഗ്യപരി പാലനത്തിനും ദാരിദ്യ്രനിർ മ്മാർജ്ജനത്തിനും ഊന്നൽ നൽകുന്ന ഒന്നോ ഒന്നിലധികമോ സംഘടനകൾ രൂപീകരിക്കാൻ ലോകരാജ്യങ്ങൾ ഒന്നാകെ തയ്യറാകണം. അവിടെ കയ്യൂക്കുള്ളവരുടെ സുരക്ഷാ കൗൺ സിലും ഇതുപോലുള്ള ക്രിമിനലുകളുടെ പ്രതിനിധ്യവും ഉണ്ടാകാൻ പാടുള്ളതല്ല.

Advertisment