Advertisment

തലവൂർ പഞ്ചായത്തിൽ അന്യഗ്രഹജീവികളുടെ സാന്നിദ്ധ്യമുണ്ടോ ? വിവരവകാശനിയമത്തെ എത്ര നിസ്സാരമായാണ് നമ്മുടെ വിവിധ സർക്കാർ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ?

New Update

publive-image

Advertisment

ലവൂർ പഞ്ചായത്തിൽ അന്യഗ്രഹജീവികളുടെ ( Alians ) സാന്നിദ്ധ്യമുണ്ടോ ?

വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് തലവൂർ പഞ്ചായത്ത് ലഭ്യമാക്കിയ മറുപടി കണ്ടപ്പോൾ സ്വാഭാവികമായും തോന്നിയ സംശയമാണ്.അന്യഗ്രഹജീവികളുടെ സാന്നിദ്ധ്യം ഇവിടെയുണ്ടോ എന്ന് ?

കാരണമുണ്ട്.....

1974 ൽ കൊല്ലം ജില്ലയിലെ തലവൂർ പഞ്ചായത്തിലുള്ള ,അമ്പലനിരപ്പ് എന്ന പ്രദേശത്തെ ജനങ്ങളുടെ പൊതുയോഗ തീരുമാനപ്രകാരം ആളുകളുടെ സംഭാവന പണം ഉപയോഗിച്ച് ഒരു പൊതു ചന്തക്കായി 2375 രൂപ വിലകൊടുത്ത് അമ്പലനിരപ്പ് ജംക്ഷനടുത്തു വാങ്ങിയ 25 സെന്റ് സ്ഥലം അന്നുമുതൽ പൊതു ചന്ത യായി പ്രവർത്തിച്ചുവരുകയായിരുന്നു. ഇന്ന് ആ സ്ഥലത്തിന് ഏകദേശം 50 ലക്ഷം രൂപ മാർക്കറ്റ് വില അനുമാനിക്കുന്നു.

publive-image

പ്രസ്തുത ചന്തയിൽ തലവൂർ പഞ്ചായത്തു കമ്മിറ്റി തീരുമാനപ്രകാരം ഏകദേശം 25 -30 വർഷം മുൻപ് ചുറ്റുമതിൽ നിർമ്മിക്കുകയും 2007 ൽ 70,000 രൂപ ചിലവിട്ട് ഒരു മിനി സ്റ്റേജ് നിർമ്മിക്കുകയും ചെയ്തിരുന്നു. കൂടാതെ അവിടെ നില നിന്നിരുന്ന ഫലവൃക്ഷങ്ങളിലെ ആദായങ്ങൾ എടുക്കുന്നതിന് വർഷാവർഷം അവ വ്യക്തികൾക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ലേലം ചെയ്തു നല്കിയിട്ടുള്ളതും 2015 വരെ പ്രസ്തുത ചന്തയിൽ പ്രവർത്തിച്ചിരുന്ന ഇറച്ചിക്കട ( Slaughter House), പഞ്ചായത്ത് ലേലം ചെയ്യുകയും ലൈസൻസ് നൽകുകയും ചെയ്തിട്ടുള്ളതാണ്.

ഇതൊക്കെയാണ് യാഥാർഥ്യമെന്നിരിക്കേ തലവൂർ ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയിട്ടുള്ള ആദ്യ ആര്‍ടിഐ പ്രകാരമുള്ള മറുപടിയിൽ ഫലവൃക്ഷലലവും മിനി സ്റ്റേജ് നിർമ്മാണവും സമ്മതിക്കുമ്പോഴും രണ്ടാമത് ലഭ്യമാക്കിയ മറുപടിയിൽ ചുറ്റുമതിൽ, സ്ലോട്ടര്‍ ഹൗസ്‌ എന്നിവയുടെ കാര്യത്തിൽ വിവരം ലഭ്യമല്ല എന്ന ദുരൂഹമായ മറുപടിയാണ് നൽകിയിരിക്കുന്നത്.

അപ്പോൾ സ്വാഭാവികമായും ഉയരുന്ന സംശയം പഞ്ചായത്ത് ഇതൊന്നും ചെയ്തില്ലെങ്കിൽപ്പിന്നെ ഏതെങ്കിലും അന്യഗ്രഹജീവികളാകുമോ ഇതൊക്കെ ചെയ്തത് എന്നതാണ് ? സ്വകാര്യവ്യക്തികൾക്ക് ചെയ്യേണ്ട ആവശ്യമില്ല. പഞ്ചായത്ത് അതനുവദിക്കുകയുമില്ല.

publive-image

വിചിത്രമായ മറ്റൊരു മറുപടിയാണ് രസകരം. 2007 ൽ മിനിസ്റ്റേജ് നിർമ്മിച്ചു എന്ന് ആദ്യം മറുപടി നൽകിയ പഞ്ചായത്ത് ,രണ്ടാമത്തെ മറുപടിയിൽ 1967 മുതൽ 1992 വരെയുള്ള റിക്കാർഡുകളിൽ സ്റ്റേജ് സംബന്ധിച്ച വിവരം ലഭ്യമല്ല എന്നാണ് പറഞ്ഞിരിക്കുന്നത്.

ഇതൊന്നുമല്ല, ഇനിയുമുണ്ട് മറുപടികളിലെ അമ്പരപ്പിക്കുന്ന പൊരുത്തക്കേടുകൾ. ഈ വിവരങ്ങൾ മനപ്പൂർവ്വം മൂടിവയ്ക്കുന്നതിനുപിന്നിൽ വ്യക്തമായ അഴിമതിയും ഗൂഡാലോചനയുമുണ്ട്.

ആര്‍ടിഐ ആക്ട് പ്രകാരമുള്ള അപേക്ഷയിന്മേൽ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാത്തതും വിവരങ്ങൾ മറച്ചു വയ്ക്കുന്നതും 2005 ൽ അഴിമതി നിരോധനം ലക്ഷ്യമാക്കി ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ വിവരാവകാശ നിയമം 2005 ന്റെ നഗ്നമായ ലംഘനമാണ്.

ഇന്ത്യൻ പാർലമെന്റിനും നിയമസഭകൾക്കും ലഭ്യമാക്കാവുന്ന എല്ലാ വിവരങ്ങളും രേഖകളും വിവരാവകാ ശനിയമപ്രകാരം അപേക്ഷകനും ലഭിക്കാനുള്ള അവകാശമുണ്ട് എന്നാണ് ആര്‍ടിഐ ആക്ട്‌ 2005 വ്യക്തമാക്കുന്നത്. മാത്രവുമല്ല മുൻകൂട്ടി അനുമതിവാങ്ങി രേഖകൾ നേരിട്ട് ഓഫീസുകളിൽ പോയി പരിശോധിക്കാനും വിവരാ വകാശ അപേക്ഷകന് നിയമം അനുമതി നൽകുന്നുമുണ്ട്. തീർച്ചയായും ആ വഴിക്കാണ് അടുത്ത നീക്കം.

അമ്പലനിരപ്പ് ചന്തയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബഹു. തദ്ദേശസ്വയംഭരണവകുപ്പ് ഓംബുഡ്‌സ്‌മാ ന്റെയും ബഹു. ഹൈക്കോടതിയുടെയും പരിഗണനയിലുള്ളതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല.

ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ വിവരവകാശനിയമത്തെ എത്ര നിസ്സാരമായാണ് നമ്മുടെ വിവിധ സർക്കാർ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് എന്ന വസ്തുത വ്യക്തമാക്കാനാണ് ഇക്കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നത്.

പ്രകാശ് നായര്‍ മേലില

Advertisment