Advertisment

അരുണാചല്‍പ്രദേശിലും ആസാമിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍

New Update

publive-image

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലും ആസാമിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി സംസ്ഥാന സര്‍ക്കാരുകള്‍. ടിബറ്റന്‍ മേഖലയിലെ സാംഗ്‌പോ നദിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ തടയണ തകരാനുള്ള സാധ്യത മുന്നില്‍ കണ്ടു കൊണ്ടാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വെള്ളം കുത്തിയൊലിച്ചു വരാന്‍ സാധ്യതയുള്ളതിനാല്‍ നദീ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ദേശീയ ദുരന്തനിവാരണസേനയെ മേഖലയില്‍ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Advertisment