Advertisment

ഡല്‍ഹി മെട്രോ സര്‍വീസ് ഘട്ടംഘട്ടമായി പുനരാരംഭിക്കാന്‍ അനുവദിക്കണം; കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് അരവിന്ദ് കെജ്‌രിവാള്‍

New Update

publive-image

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സര്‍വീസ് ഘട്ടംഘട്ടമായി പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതായും കേന്ദ്രം ഉടന്‍ അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം, ഡല്‍ഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 161466 ആയി. ഇന്ന് 1450 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 16 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4300 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടയില്‍ 1250 പേര്‍ ഡല്‍ഹിയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 145388 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 11778 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment