Advertisment

ദേശീയ പണിമുടക്കിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും പങ്ക് ചേരും - അസെറ്റ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കേന്ദ്ര സർക്കാർ പിന്തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്ന രാജ്യത്തെ മുഴുവൻ തൊഴിലാളികളുടെയും പ്രതിഷേധം ജനുവരി 8, 9 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ അലയടിക്കുമെന്ന് സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ പൊതുവേദിയായ അസോസിയേഷൻ ഫോർ സ്‌റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് (അസെറ്റ്) സംസ്ഥാന ചെയർമാൻ ഡോ.പി.കെ.സതീഷ് കുമാർ അറിയിച്ചു.

Advertisment

കോർപറേറ്റ് അനുകൂല സാമ്പത്തിക നയങ്ങൾ ഇന്ത്യയിലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളെപ്പോലും അട്ടിമറിക്കുകയാണ്. വിലക്കയറ്റത്തിന് ആനുപാതികമായി ലഭിക്കേണ്ട ക്ഷാമബത്ത നാമമാത്ര ശതമാനത്തിലേക്ക് ചുരുക്കപ്പെടുന്നു. അതിഭീകരമായ വിലക്കയറ്റം നേരിടുമ്പോഴും നിശ്ചിത വരുമാനക്കാരായ ജീവനക്കാർക്കും അധ്യാപകർക്കും ആനുപാതിക വേതന വർദ്ധനവ് ഉണ്ടാകുന്നില്ല.

publive-image

ഈ നാമമാത്ര ക്ഷാമബത്താ വർദ്ധനവ് പോലും കേരളത്തിലെ ജീവനക്കാർക്കും അധ്യാപകർക്കും അനുവദിക്കുന്നതിന് അകാരണമായ കാലതാമസം ഉണ്ടാകുന്നു. പങ്കാളിത്ത പെൻഷൻ്റെ പേരിൽ ശമ്പളത്തിൽ നിന്നും പത്ത് ശതമാനം പിടിച്ചു പറിക്കുകയാണ്. നിർണ്ണയിക്കപ്പെട്ട പെൻഷൻ തുക ഉറപ്പ് വരുത്താതെയുള്ള ഈ പിടിച്ചുപറി അവസാനിപ്പിക്കാൻ കേരളത്തിലെ ഇടതു സർക്കാറും തയ്യാറായിട്ടില്ല.

ദലിത് ന്യൂനപക്ഷങ്ങളേയും പിന്നാക്ക സമുദായങ്ങളേയും അരിക് വത്കരിച്ചും ഭയപ്പെടുത്തിയും സംഘ് പരിവാർ ഫാസിസത്തിന് വേണ്ടി രാജ്യത്തെ ഒറ്റ് കൊടുക്കാനാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ പിന്തുടരുന്ന രാഷ്ട്രീയ-സാമ്പത്തിക നയങ്ങൾക്കെതിരായ രാജ്യത്തെ സാമാന്യ ജനങ്ങളുടെ പ്രതിഷേധത്തിനൊപ്പം രണ്ട് ദിവസങ്ങളിൽ പണിമുടക്കിക്കൊണ്ട് സംസ്ഥാന ജീവനക്കാരും അധ്യാപകരും പങ്ക് ചേരുമെന്ന് ഡോ. പി.കെ.സതീഷ് കുമാർ അറിയിച്ചു.

Advertisment