Advertisment

മഹാരാഷ്ട്രയില്‍ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേയ്ക്ക് ഒഴുക്ക്. ബിജെപി എം.എല്‍.എ ആശിഷ് ദേശ്മുഖും നേതാക്കളും കോണ്‍ഗ്രസിലേയ്ക്ക്

New Update

publive-image

Advertisment

മുംബൈ : മഹാരാഷ്ട്രയില്‍ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേയ്ക്ക് ഒഴുക്ക്. നിയമസഭാംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെക്കുമെന്ന പ്രഖ്യാപനവുമായി മഹാരാഷ്ട്രയിലെ ബിജെപി എം.എല്‍.എ ആശിഷ് ദേശ്മുഖാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഒപ്പം പ്രാദേശിക നേതാക്കളും നിരവധി പ്രവര്‍ത്തകരുമുണ്ടാകും. പ്രത്യേക വിദര്‍ഭ സംസ്ഥാനത്തിനുവേണ്ടി ശക്തമായി വാദിക്കുന്ന ദേശ്മുഖ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയാണ് അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി വാര്‍ധയിലാണ് രാഹുല്‍.

publive-image

ബുധനാഴ്ച്ച മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ ഹരിഭാവു ഭാഗ്‌ഡെയെ നേരില്‍ കണ്ട് രാജിക്കത്ത് കൈമാറുമെന്നാണ് അദ്ദേഹം പറയുന്നത്. രാജ്യത്തെ പാവപ്പെട്ട കര്‍ഷകരെയും യുവാക്കളെയും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ദേശ്മുഖ് ബിജെപി സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു. കേന്ദ്രം വോട്ടുബാങ്ക് രാഷ്ട്രീയത്തിനു പിന്നാലെയാണെന്നും കര്‍ഷകരുടെയും യുവാക്കളുടെയും ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

നാഗ്പൂരിലെ കാഠോള്‍ മണ്ഡലത്തിലെ ബിജെപി എം.എല്‍.എയാണ് ദേശ്മുഖ്. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷന്‍ രഞ്ജിത്ത് ദേശ്മുഖിന്റെ മകനാണ്.

congress bjp flop
Advertisment