Advertisment

അമിത് ഷായെ ആഭ്യന്തര മന്ത്രിയായി കാണുന്നതില്‍ ലജ്ജയുണ്ടെന്ന് എംഎല്‍എമാര്‍ പറഞ്ഞു; അഞ്ച് സര്‍ക്കാരുകളെ വീഴ്ത്തി, തങ്ങള്‍ മറിച്ചിടുന്ന ആറാമത്തെ സര്‍ക്കാരായിരിക്കും രാജസ്ഥാനിലേതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞെന്ന് ഗെഹ്‌ലോട്ട്

New Update

ജയ്പുര്‍: തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന ആരോപണവുമായി വീണ്ടും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. തങ്ങള്‍ മറിച്ചിടുന്ന ആറാമത്തെ സര്‍ക്കാരായിരിക്കും രാജസ്ഥാനിലേതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞെന്ന് അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിലെ ഉദ്ദവ് താക്കറെ സര്‍ക്കാരിനെയും ബിജെപി ലക്ഷ്യം വെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

'അവര്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ വീഴ്ത്താനായി ശ്രമിക്കുകയാണ്. അമിത് ഷായെ ഒരു ആഭ്യന്തര മന്ത്രിയായി കാണുന്നതിന് ലജ്ജ തോന്നുന്നുവെന്നാണ് അമിത്ഷായ്ക്കും ധര്‍മേന്ദ്ര പ്രധാനും ഒപ്പമുളള യോഗത്തിന് ശേഷം ഞങ്ങളുടെ എംഎല്‍എമാര്‍ എന്നോട് പറഞ്ഞത്.

അഞ്ച് വ്യത്യസ്ത സര്‍ക്കാരുകളെ തങ്ങള്‍ വീഴ്ത്തിയിട്ടുണ്ടെന്നും ഇത് ആറാമത്തേതായിരിക്കുമെന്നും അവര്‍ എംഎല്‍എമാര്‍ക്ക് ഉറപ്പുനല്‍കി. ബിജെപി ഇങ്ങനെയാണ് ഗൂഢാലോചന നടത്തുന്നത്.' രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു.

 

ashok ghelot
Advertisment