Advertisment

പറയാന്‍ ഏറെ, നാലു പതിറ്റാണ്ടിന്‍റെ പ്രവാസാനുഭവങ്ങളുമായി അഷറഫ് വടക്കേവിള നാട്ടിലേക്ക്.

author-image
admin
New Update

റിയാദ്: നാലു പതിറ്റാണ്ടോളം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് അഷറഫ് വടക്കേവിള നാട്ടിലേക്ക് മടങ്ങുന്നു. റിയാദിലെ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യമായി രുന്ന അഷറഫ് വടക്കേവിള കക്ഷി രാഷ്ട്രീയ ഭേദമന്യേ റിയാദിലെ പ്രവാസി മലയാളികളുടെ സ്നേഹാദരവുകള്‍ ലഭിച്ചിട്ടുള്ള സാമൂഹ്യപ്രവര്‍ത്തകരില്‍ ഒരാളാണ്.

Advertisment

publive-image

കോണ്‍ഗ്രസ്സിന്‍റെ പ്രവാസി സംഘടനയായ ഓഐസിസിയുടെ നേതൃത്വ നിരയില്‍ പ്രവര്‍ത്തിക്കു മ്പോള്‍ തന്നെ റിയാദിലെ പ്രവാസി മലയാളി കൂട്ടായ്മകളേയും മുഖ്യധാരാ സംഘടനകളേയും കൂട്ടിയിണക്കി അത്തരം സംഘടനകളുടെയെല്ലാം ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി എന്ന നിലയില്‍ എന്‍ആര്‍കെ ഫോറം രൂപീകരിക്കുന്നതിലും അതിന്‍റെ പ്രവര്‍ത്തനം നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിലും മുഖ്യ പങ്കുവഹിച്ചവരില്‍ ഒരാളായിരുന്നു അഷറഫ് വടക്കേവിള. അതോടൊപ്പം റിയാദിലെ മറ്റു മുഖ്യധാരാ രാഷ്ട്രീയ സാമൂഹ്യ പ്രവാസി സംഘടനകളുമായി നല്ല ബന്ധം നിലനിര്‍ത്താനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

1982 നവംബറിലാണ് അഷറഫ് വടക്കേവിള തന്‍റെ പ്രവാസജീവിതം ആരംഭിക്കുന്നത്. റിയാദിലെ ത്തിയതിന്‍റെ അടുത്തദിവസം തന്നെ തന്‍റെ ജന്‍മ ദിനം കൂടിയായ നവംബര്‍ 20നു ഐആന്‍ഡ് സൗദി അറേബ്യ എന്ന ഒരു അമേരിക്കന്‍ കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ കിംഗ് അബ്ദുള്‍ അസീസ് മിലിട്ടറി അക്കാഡമിയില്‍ കാറ്ററിങ്ങ് സെക്ഷനില്‍ ജോലിയില്‍ പ്രവേശിച്ചു.

അതിനുശേഷം മറ്റൊരു കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പിലേക്ക് മാറി. ഏകദേശം നാലു വര്‍ഷം കഴിഞ്ഞ് ജോലി ചെയ്തിരുന്ന പ്രൊജക്റ്റ് മിനിസ്ട്രി ഓഫ് ഡിഫന്‍സ് ഏറ്റെടുക്കുകയും എല്ലാ ജീവനക്കാരും മിനിസ്ട്രിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ആകുകയും ചെയ്തു. താമസിയാതെ സുപ്പര്‍വൈസറായി ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കുകയും തുടര്‍ന്ന് ആ ജോലിയില്‍ തന്നെ തുടരുകയുമായിരുന്നു.

റിയാദിലെ തന്‍റെ പൊതുപ്രവര്‍ത്തനകാലയളവില്‍ നിരവധി സാമൂഹ്യ സാംസ്കാരിക സംഘടന കളുടെ രൂപീകരണത്തിലും പ്രവര്‍ത്തനത്തിലും അഷറഫ് വടക്കേവില നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്. 1995ല്‍ കേരള ദേശീയവേദിയുടെ പ്രസിഡന്‍റ്, ആ കാലയളവില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വൈസ് പ്രസിഡണ്ട്‌ ജയന്‍ കൊടുങ്ങല്ലൂര്‍ ആയിരുന്നു സെക്രട്ടറി.

1997ല്‍ റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സിന്‍റെ (ആര്‍ഐസിസി) ജനറല്‍ സെക്രട്ടറി, 1989 മുതല്‍ 2004 വരെ നെഹ്റുസാംസ്കാരിക വേദിയുടെ വൈസ് പ്രസിഡന്‍റ്, പ്രസിഡന്‍റ്, 2005ല്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സിന്‍റെ വൈസ് പ്രസിഡന്‍റ്, പ്രസിഡന്‍റ്, 2013ല്‍ എന്‍ആര്‍കെ വെല്ഫെയര്‍ ഫോറം എക്സിക്യുട്ടീവ് മെമ്പര്‍, ട്രഷറര്‍, ജനറല്‍ കണ്‍വീനര്‍, നിലവിൽ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും കൂടാതെ 2000 മുതല്‍ ഓഐസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ്, ആക്ടിംഗ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

ബത്ഹ അഗ്നിബാധ ദുരിതാശ്വാസ പ്രവർത്തനങ്ങളും കേരളത്തിലെ പ്രളയ ദുരിതാശ്വാസവു മായി ബന്ധപ്പെട്ട് എൻ ആർ കെ വെൽഫെയർ ഫോറം നടത്തിയ ദുരിതാശ്വാസ നിധി ഏകോപി പ്പിക്കുന്നതിലും വടക്കേവിളയുടെ നേതൃത്വം അവിസ്മരണീയമാണ്.

കൊല്ലം വടക്കേവിളയാണ് സ്വദേശം. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം. ബിടെ ക്ക് ബിരുദധാരിയായ മൂത്ത മകള്‍ നിഷ ബാദുഷ വിവാഹിതയാണ്. രണ്ടാമത്തെ മകന്‍ സല്‍മാന്‍ അഷറഫ് എംടെക്ക് ബിരുദധാരിയാണ്. ഐടിഐ ഡിപ്ലോമ ഹോള്‍ഡര്‍ ആയ സുല്ത്താന്‍ അഷ റഫ് ആണ് മൂന്നാമത്തെ മകന്‍. എട്ട് വര്‍ഷത്തോളം കുടുംബം റിയാദിലുണ്ടായിരുന്നു.

ജൂൺ 26 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ എൻ ആർ കെ വെൽഫെയർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അഷ്‌റഫ് വടക്കേവിളക്ക് യാത്രയയപ്പ് നൽകും.വിവധ സംഘടനകള്‍ അഷ്‌റഫ്‌ വടക്കെവിളക്ക് യാത്രയയപ്പ് ചടങ്ങുകള്‍ സംഘടിപ്പിച്ചി ട്ടുണ്ട്.അടുത്തമാസം അദ്ദേഹം നാട്ടിലേക്ക് തിരിക്കും.

Advertisment