Advertisment

ആസിഫക്ക് കെ.കെ.സി.ഒ ഐക്യദാർഢ്യം

New Update

കുവൈറ്റ് സിറ്റി: മൃഗീയമായി കൊലചെയ്യപ്പെട്ടെ ആസിഫക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് കേരളാ കൾച്ചറൽ ഓർഗനെശേഷൻ കൂട്ടായ്മ സംഘടിപ്പിച്ചു.

Advertisment

ആസിഫകൾ ഇനിയുമനേകം ഉടലെടുക്കാതിരിക്കാനും , പീഢിപ്പിക്കപ്പെടാതിരിക്കാനും , അണ്ണാൻ കുഞ്ഞിനും തന്നാലാകുന്നത് ചെയ്യുന്ന, പ്രതികരിക്കുന്ന എഴുത്തുകാരെ, കൊടിയുയർത്തുന്ന ജനതയെ , നിഷ്ക്കരുണം അവരെഴുതിയെന്ന, പ്രതികരിച്ചെന്ന ഒറ്റക്കാരണത്താൽ, വാക്കുകൾ കൊണ്ട് പീഢിപ്പിക്കുന്ന കവിഭാവനകൾക്കും , ജാതിപ്പേരുകളിൽ ഇനിയുമനേകം ക്രൂരതകൾ വിളയാടാതിരിക്കാനും .!

publive-image

ഇന്ത്യയെ ഓർത്ത് ആരും ലജ്ജിക്കുന്നില്ല , നമ്മളെ നമ്മൾ ഓർത്താണ് ലജ്ജിക്കേണ്ടത് . ഇതിനുത്തരവാദികൾ നമ്മൾ ഓരോരുത്തരുമാണ് . ജനിച്ച ജാതിയിലെ ഇല്ലാത്ത സിദ്ധാന്തങ്ങളെ ഉണ്ടെന്ന് കരുതി , വചന വാക്യങ്ങൾ എന്തെന്നു പോലുമറിയാതെ , അന്യമതസ്ഥരെ മനുഷ്യരായ് കാണാതെ , അവരെ ജാതികളായ് കാണുന്ന നാമോരോരുത്തരുമാണ് ആസിഫമാരുടെ തുടർ പീഢന ബലാത്സഗ മരണങ്ങൾക്ക് ഉത്തരവാദികൾ എന്ന് കെ.കെ.സി.ഒ നീതിക്കായുള്ള പ്രതിഷേധത്തിൽ ഉയർത്തിക്കാട്ടുന്നു.

kuwait
Advertisment