Advertisment

അസം- മിസോറാം അതിർത്തി സംഘർഷം; രജിസ്റ്റർ ചെയ്ത കേസുകൾ ഇരു സംസ്ഥാനങ്ങളും പിൻവലിച്ചു, ലക്ഷ്യം സൗഹാർദ്ദപരമായ പ്രശ്‌ന പരിഹാരം

New Update

publive-image

Advertisment

ഡൽഹി: അസം- മിസോറാം അതിർത്തി പ്രശ്‌നത്തിന് താത്കാലിക പരിഹാരം. കേസുകൾ പിൻവലിക്കാൻ ഇരുസംസ്ഥാനങ്ങളും തീരുമാനമെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായുള്ള ചർച്ചയ്‌ക്ക് ശേഷമാണ് തീരുമാനം.

ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായപ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയ്‌ക്ക് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കും ഉന്നത പോലീസ് മേധാവികൾക്കും എതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ മിസോറാം മുഖ്യമന്ത്രി സോറതംഗ നിർദ്ദേശം നൽകി.

അതിർത്തി തർക്കത്തിൽ സൗഹാർദ്ദപരമായ പ്രശ്‌നപരിഹാരം ലക്ഷ്യംവെച്ചാണ് നടപടിയെന്ന് സോറതംഗ പറഞ്ഞു. അസമിനെതിരെ വധശ്രമം അടക്കമുള്ള കേസുകളാണ് മിസോറാം സർക്കാർ രജിസ്റ്റർ ചെയ്തത്.

സമാനരീതിയിൽ അസമും, മിസോറാം സർക്കാരിനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിച്ചു. മിസോറാം എംപി കെ. വൻലാവേനയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നിർദ്ദേശം നൽകി.

മിസോറാം മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. വർഷങ്ങളായി ഇരുസംസ്ഥാനങ്ങളും തമ്മിൽ അതിർത്തി പ്രശ്‌നം നിലനിൽക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ തിങ്കളാഴ്‌ച്ച തർക്കം രൂക്ഷമാകുകയായിരുന്നു. സംഘർഷത്തിൽ അഞ്ച് അസം പോലീസുകാരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

NEWS
Advertisment