Advertisment

അട്ടപ്പാടിയില്‍ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് നേതാവിന്റെ ബന്ധുക്കള്‍ അറസ്റ്റില്‍

New Update

സേലം: അട്ടപ്പാടിയില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ കുടുംബത്തിലെ മൂന്നുപേരെ യു.എ.പി.എ ചുമത്തി തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

മണിവാസകത്തിന്റെ സഹോദരി സേലം ഓമല്ലൂര്‍ സ്വദേശിയായ ലക്ഷ്മി, ഭര്‍ത്താവ് ഷാലിവാഹനന്‍, മകന്‍ സുധാകരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. പൊലീസ് വിലക്ക് ലംഘിച്ച് മണിവാസകത്തിന്റെ ശരീരം ഏറ്റുവാങ്ങി ഇവര്‍ സംസ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ അടച്ചത്.

ജനുവരി 24-നാണ് ലക്ഷ്മിയെയും മകന്‍ സുധാകരനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. 26-ന് ലക്ഷ്മിയുടെ ഭര്‍ത്താവ് ഷാലിവാഹനനെയും അറസ്റ്റു ചെയ്തു. പിന്നീട് ഇയാളുടെ പേരിലും യു.എ.പി.എ ചുമത്തുകയായിരുന്നു.

2019 ഒക്ടോബര്‍ 29-നാണ് അട്ടപ്പാടി മഞ്ചക്കണ്ടി വനമേഖലയില്‍ മണിവാസകം ഉള്‍പ്പെടെ നാലുപേര്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മൃതദേഹം വിട്ടുകൊടുക്കുന്നതും സംസ്‌കരിക്കുന്നതും സംബന്ധിച്ച് പൊലീസും മരിച്ചവരുടെ ബന്ധുക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതിനിടെ മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി മദ്രാസ് ഹൈക്കോടതി മധുര ബഞ്ചിനെ സമീപിച്ചു മൃതദേഹത്തിന്മേല്‍ അവകാശവാദം ഉന്നയിച്ചു. ഹര്‍ജി അനുവദിച്ച കോടതി മൃതദേഹം വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടു.

അതേസമയം, സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കരുതെന്ന് തമിഴ്‌നാട് പൊലീസ് നാട്ടുകാരെയുള്‍പ്പെടെ വിലക്കിയിരുന്നു. ഇതിനെയെല്ലാം മറികടന്ന് നവംബര്‍ 15-ന് ഓമല്ലൂരിന് സമീപത്തെ ഗ്രാമത്തില്‍ മൃതദേഹം സംസ്‌കരിച്ചു. മണിവാസകത്തിന്റെ ഭാര്യ കല, മറ്റൊരു സഹോദരി ചന്ദ്ര എന്നിവര്‍ യു.എ.പി.എ കേസില്‍ ജയിലാണ്. സംസ്‌കാര ചടങ്ങിന് പങ്കെടുക്കാന്‍ രണ്ട് ദിവസത്തെ പരോളിന് പുറത്തിറങ്ങിയ ഇവര്‍ താമസിച്ചതും, ലക്ഷ്മിയുടെ വീട്ടിലായിരുന്നു.

arrest maoist attappadi manivasagam relatives
Advertisment