Advertisment

നരേന്ദ്ര മോദി യുഎസിലേക്കു യാത്ര ചെയ്തു.... അവിടെയുള്ളവരെ ആലിംഗനം ചെയ്തു..... ചൈനയില്‍ പോയി അവിടുള്ളവരെയും ആലിംഗനം ചെയ്തു.... റഷ്യയിലും ആഫ്രിക്കയിലും പോയി അവിടുള്ളവരെ ആലിംഗനം ചെയ്തു.... അദ്ദേഹം ജപ്പാനില്‍ പോയി ഡ്രം കൊട്ടി ആഘോഷിച്ചു.... പാക്കിസ്ഥാനില്‍ പോയി ബിരിയാണി കഴിച്ച് ആഘോഷിച്ചു.... എന്നാല്‍, അദ്ദേഹത്തിന്റെ മണ്ഡലമായ വാരാണസിയിലെ കാര്യമോ?...നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധി

New Update

അസം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകവ്യാപകമായി ഒരുപാടു സഞ്ചരിച്ചെങ്കിലും സ്വന്തം മണ്ഡലമായ വാരാണസിയിലെ ജനങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തിയില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

Advertisment

publive-image

മോദിക്കെതിരെ ഐക്യ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി വാരാണസിയില്‍ പ്രിയങ്ക മല്‍സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകവെയാണ്, സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ മോദി സമയം കണ്ടെത്തിയില്ലെന്ന വിമര്‍ശനമെന്നതു ശ്രദ്ധേയമാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ തങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ അഞ്ചു മിനിറ്റു പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടെത്തിയില്ലെന്ന് വാരാണസിയിലെ ജനങ്ങള്‍ തന്നോടു പറഞ്ഞതായി പ്രിയങ്ക റാലിയില്‍ തുറന്നടിച്ചു.

'അദ്ദേഹം (നരേന്ദ്ര മോദി) യുഎസിലേക്കു യാത്ര ചെയ്തു. അവിടെയുള്ളവരെ ആലിംഗനം ചെയ്തു. ചൈനയില്‍ പോയി അവിടുള്ളവരെയും ആലിംഗനം ചെയ്തു. റഷ്യയിലും ആഫ്രിക്കയിലും പോയി അവിടുള്ളവരെ ആലിംഗനം ചെയ്തു. അദ്ദേഹം ജപ്പാനില്‍ പോയി ഡ്രം കൊട്ടി ആഘോഷിച്ചു. പാക്കിസ്ഥാനില്‍ പോയി ബിരിയാണി കഴിച്ച് ആഘോഷിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ മണ്ഡലമായ വാരാണസിയിലെ കാര്യമോ? വാരാണസിയിലെ ഒരു കുടുംബത്തിലേക്കു പോലും കടന്നു ചെല്ലാനോ എന്താണ് അവരുടെ അവസ്ഥയെന്ന് അന്വേഷിക്കാനോ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും അദ്ദേഹം തയാറായില്ല - പ്രിയങ്ക പറഞ്ഞു.

Advertisment