Advertisment

ഓഗ്മെന്റെഡ് റിയാലിറ്റി ഇ- കൊമേഴ്സ് അനുഭവം നല്‍കാന്‍ ഫ്ലിപ്കാര്‍ട്ട്

New Update

 

Advertisment

publive-image

കൊച്ചി: ഫ്ലിപ്പ്കാര്‍ട് ഓഗ്മെന്റെഡ് റിയാലിറ്റി ശേഷിയുള്ള ഫ്ലിപ്പ്കാര്‍ട്ട് ക്യാമറ ഉപയോഗിച്ച് ഇ-കൊമേഴ്‌സ് അനുഭവം അവതരിപ്പിക്കുന്നു. ഒരു ഉല്‍പ്പന്നം വാങ്ങുന്നതിന് മുമ്പ് അത് യഥാര്‍ത്ഥത്തില്‍ എങ്ങനെയായിരിക്കുമെന്ന് ഭാവന ചെയ്യുന്നതിന് പകരം അത് അനുഭവിച്ചറിയാന്‍ കഴിയുന്ന സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. ഓണ്‍ലൈന്‍ അനുഭവം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകവും പ്രയോജനകരവുമാക്കുന്നതിനും അറിഞ്ഞ് തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നതിനും ഫ്ലിപ്പ്കാര്‍ട്ട് ക്യാമറ ലക്ഷ്യമിടുന്നു. ഫര്‍ണിച്ചര്‍, വലിയ വീട്ടുപകരണങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് ഉല്‍പ്പന്നത്തിന്റെ വലുപ്പവും അനുയോജ്യതയും കണക്കാക്കുകയും അതിന്റെ ഭംഗി മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. ഉപയോക്താക്കള്‍ക്ക് ഫ്ലിപ്പ്കാര്‍ട്ട് ക്യാമറ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങളുടെ ദൃശ്യ, 3 ഡി അനുഭവം നേടാനാകും. ഫാഷന്‍, ബ്യൂട്ടി വിഭാഗങ്ങളിലും ഈ സൗകര്യം ലഭ്യമാണ്

ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുമുമ്പ് അറിഞ്ഞുള്ള തീരുമാനമെടുക്കാന്‍ ഓഗ്മെന്റെഡ് റിയാലിറ്റി ഉപഭോക്താക്കളെ സഹായിക്കുന്നു. ഈ സാങ്കേതികവിദ്യയ്ക്ക് ദൂരവ്യാപകമായ പ്രായോഗികതകള്‍ ഉണ്ട്. മാത്രമല്ല ശരിയായ അനുഭവം കണ്ടെത്തുന്നതിന് ഉപഭോക്താക്കളെ സഹായിക്കുകയും ഉപഭോക്തൃ അനുഭവം പലമടങ്ങ് മെച്ചപ്പെടുത്തുകയും ചെയ്യും-ഫ്ലിപ്കാര്‍ട്ടിലെ ചീഫ് പ്രൊഡക്റ്റ് ആന്‍ഡ് ടെക്നോളജി ഓഫീസര്‍ ജയന്ദ്രന്‍ വേണുഗോപാല്‍ പറഞ്ഞു.

സ്മാര്‍ട്ട്‌ഫോണുകളില്‍ ഫ്ലിപ്പ്കാര്‍ട്ട് ക്യാമറയുടെ ആഗ്മെന്റഡ് റിയാലിറ്റി സവിശേഷത അനുഭവിക്കാന്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഉല്‍പന്നങ്ങളുടെ പേജിലേക്ക് പോകുന്നു. പേജ് സന്ദര്‍ശിക്കുന്നതിന് ഏതെങ്കിലും പേമെന്റ് ആപ്പുകളിലെ ഗൂഗിള്‍ ലെന്‍സ് അല്ലെങ്കില്‍ സ്‌കാനര്‍ ഉപയോഗിക്കുക.ശേഷം വ്യൂ ഇന്‍ യുവര്‍ റൂം ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ക്യാമറ ഓപ്പണ്‍ ആകുമ്പോള്‍ ആഗ്മന്റെഡ് റിയാലിറ്റി സവിശേഷത ആക്ടിവേറ്റ് ചെയ്യുന്നതിനായി കുറച്ച സെക്കന്‍ഡുകള്‍ ഫോണ്‍ കാമറ ഫ്ലോറില്‍ റോട്ടെറ്റ് ചെയ്യുക. നിങ്ങളുടെ വീടിനകത്ത് യഥാര്‍ത്ഥ വലുപ്പത്തില്‍ വാങ്ങാനുദ്ദേശിക്കുന്ന ഉല്‍പ്പന്നം കാണാം.

Advertisment