ന്യൂഡല്‍ഹി: സഹോദരിയോട് അശ്ലീലം പറഞ്ഞുവെന്ന് ആരോപിച്ച് സൗത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ഇ റിക്ഷ ഡ്രൈവറെ യുവാവ് കുത്തിക്കൊന്നു. ജഗ്ദീഷ് (35) ആണ് മരിച്ചത്. സംഭവത്തില്‍ ആമിര്‍ (24), സാക്കിര്‍ (19) എന്നിവരെ പിടികൂടിയതായി പോലീസ് പറഞ്ഞു.
ആമിറിന്റെ സഹോദരിയെ സന്ദര്‍ശിക്കാനാണ് ഇരുവരും ദക്ഷിണ്‍ പുരിയിലെത്തിയത്. അതിനിടെ, മദ്യലഹരിയില്‍ ജഗ്ദീഷ് ആമിറിന്റെ സഹോദരിയെ അശ്ലീലം പറഞ്ഞുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ജഗ്ദീഷിന് കുത്തേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.