Advertisment

നേതൃ സംഗമം നടത്തി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: ഓട്ടോ മൊബൈൽ വർക്കേഴ്സ് & ഡ്രൈവേഴ്സ് യൂണിയൻ (എഫ്.ഐ. ടി. യു ) ജില്ലാ നേതൃ സംഗമം നടത്തി.

വർഷം തോറുമുള്ള ഇൻഷുറൻസ് പ്രീമിയം വർദ്ധനവ് അവസാനിപ്പിക്കുക, ആർ.ടി.ഒ ഓഫീസ് ഫീസുകളുടെ വർദ്ധനവ് നിയന്ത്രിക്കുക, കേന്ദ്ര-കേരള സർക്കാറുകളുടെ തൊഴിൽ നിയമ ഭേദഗതികൾ തൊഴിലാളി സൗഹൃദപരമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നിയിച്ചു .

നേതൃ സംഗമം എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി തസ്ലീം മമ്പാട് ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ ചിറയിൽ ,ആരിഫ് ചുണ്ടയിൽ , ഹബീബ് റഹ്മാൻ ,ഫസൽ തിരൂർകാട് എന്നിവർ സംസാരിച്ചു.അബ്ദുൽ സലാം നെയ്തക്കോടൻ സ്വാഗതവും വസീം ചെറുകോട് നന്ദിയും പറഞ്ഞു.

Advertisment