Advertisment

ഇസുസു ഡി മാക്‌സ് വി ക്രോസ് പുതിയ ഫീച്ചറകളുമായി പുറത്തിറങ്ങി

New Update

കൊച്ചി: ഇസുസു ഡി മാക്‌സ് വി ക്രോസ് പുതിയ രൂപത്തിലും ഫീച്ചറുകളിലും പുറത്തിറങ്ങി. 20 പുതിയ സംവിധാനങ്ങളുമായി വരുന്ന വി ക്രോസ് ഓഫ് റോഡ് യാത്രകള്‍ക്ക് മികച്ച അനുഭവം നല്‍കും. നേരത്തെയുള്ള അതേ വില തെയാണ് പുതിയ വി-ക്രോസ്സിനും. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 15.51 ലക്ഷം രൂപയും Z വേരിയന്റിന് 17.03 ലക്ഷം രൂപയുമാണ് മുംബൈ എക്‌സ് ഷോറൂം വില.

Advertisment

publive-image

പുതിയ വി ക്രോസ് രണ്ട് ട്രിം ലെവലുകളില്‍ ലഭ്യമാകും. സ്റ്റാന്‍ഡേര്‍ഡ് ഗ്രേഡും ഹൈ ഗ്രേഡും. റൂബി റെഡ്, ടൈറ്റാനിയം സില്‍വര്‍, ഒബ്‌സിഡിയന്‍ ഗ്രേ, കോസ്മിക് ബ്‌ളാക്ക്, സ്പ്ലാഷ് വൈറ്റ് എന്നിവ കൂടാതെ സഫയര്‍ ബ്‌ളൂ, സില്‍ക്കി പേള്‍ വൈറ്റ് എന്നീ പുതിയ രണ്ട് നിറങ്ങളിലുമാണ് പുതിയ വി ക്രോസ് എത്തുന്നത്. ഇസൂസുവിന്റെ എല്ലാ ഡീലര്‍ഷിപ്പ് വഴിയും വി ക്രോസ് ബുക്ക് ചെയ്യാം.

publive-image

പുതിയ വി ക്രോസിന്റെ മുന്‍വശം സ്‌പോര്‍ടി ലുക്ക് നല്‍കുന്നുണ്ട്. ബൈ-എല്‍ഇഡി ലാമ്പുകള്‍ മറ്റൊരു പ്രത്യേകതയാണ്. റോഡില്‍ ഇത് ശ്രദ്ധയാകര്‍ഷിക്കുമെന്നുറപ്പാണ്. ക്രോം ബെസല്‍ കൊണ്ട് അലങ്കരിക്കപ്പെട്ട ഫോഗ് ലാംപ്‌സ്, ഡയമണ്ട് കട്ട് 18 അലോയ് വീലുകള്‍, പുതിയ ഷാര്‍ക് ഫിന്‍ ആന്റിന, സൈഡ് സ്റ്റെപ്പ് , ഓള്‍ ബ്‌ളാക്ക് ബി പില്ലര്‍, അപ്‌ഗ്രേഡ് ചെയ്ത റിയര്‍ ക്രോം ബംപര്‍ എംബഡഡ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് പുതിയ വി ക്രോസിലുള്ളത്.

Advertisment