Advertisment

നിസാന്‍ കിക്ക്‌സിന്റെ ഡിസൈന്‍ അവതരിപ്പിച്ചു. പുതുതലമുറ സാഹസിക പ്രേമികള്‍ക്കായി പുരാഗമന എക്സ്റ്റീരിയര്‍ ഡിസൈന്‍

New Update

കൊച്ചി: ഇന്ത്യയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എസ് യു വിയുടെ ഡിസൈന്‍ നിസാന്‍ അവതരിപ്പിച്ചു. ഡൈനാമിക്ക് സോണിക്ക് പ്ലസ് ലൈന്‍, വീല്‍ അധിഷ്ഠിതമായ നില്‍പ്പ്, 3 ഡൈമന്‍ഷനല്‍ സാന്നിദ്ധ്യം എന്നിവയോട് കൂടിയ സമാനമില്ലാത്ത വീതിയും ദൃഡതയേറിയ സ്റ്റൈലും ചേര്‍ന്നതാണ് നിസാന്‍ കിക്ക്‌സ്.

Advertisment

publive-image

കിക്ക്‌സിന്റെ ബോഡി രൂപകല്‍പ്പന ചെയ്യ്തതും നിര്‍മിച്ചിരിക്കുന്നതും ഗ്രാഫിന്‍( ഗ്രാവിറ്റി ഫിലിക്ക് എനര്‍ജി എബ്‌സോര്‍പ്പ്ഷന്‍) ബോഡി ഘടനയിലാണ്. ആഘാതം മൂലമുണ്ടാകുന്ന ഊര്‍ജ്ജത്തെ ഉള്‍ക്കൊള്ളാനുള്ള ഇതിന്റെ സഹജമായ ശേഷി പുതിയ നിസാന്‍ കിക്ക്‌സിനെ ഇന്ത്യന്‍ നിരത്തുകളില്‍ ശക്തവും സുരക്ഷിതവും ഈടുറ്റതുമാക്കുന്നു.

publive-image

പുതിയ നിസാന്‍ കിക്ക്‌സ് ഇന്ത്യയോടുള്ള പ്രതിജ്ഞാബദ്ധതയുടെ സാക്ഷ്യപത്രമാണെന്ന് നിസാന്‍ ഇന്ത്യ ഓപ്പറേഷന്‍സ് പ്രസിഡണ്ട് തോമസ് കൂള്‍ പറഞ്ഞു. ഇന്ത്യക്ക് വേണ്ടിയുള്ള പദ്ധതികളുടെ ഭാഗമായി ഏറ്റവും മികച്ച നിസാന്‍ ഉത്പന്നങ്ങളും സാങ്കേതിവിദ്യയും നിസാന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

publive-image

പുതിയ നിസാന്‍ കിക്ക്‌സില്‍ ഒട്ടനവധി സ്ഥാപിതമായ ഡിസൈന്‍ മുദ്രകളും ഫീച്ചേര്‍സും അടങ്ങിയിരിക്കുന്നു. റൂഫ് റെയിലോട് കൂടിയ ഫ്‌ളോട്ടിങ്ങ് റൂഫ് ഡിസൈന്‍, എല്‍ഇഡി ഡിആര്‍എല്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, മുന്‍ വശത്തെ ഫോഗ് ലാംമ്പ്, ഡോറില്‍ ഘടിപ്പിച്ച ഇന്‍ഡിക്കേറ്ററോട് കൂടിയ ഒഅര്‍വിഎസ്, വി-മോഷന്‍ ഗ്രില്‍, പ്രത്യേകം രൂപകല്‍പ്പന ചെയ്യ്ത ഹെഡ് ലാമ്പുകളും ടെയില്‍ ലൈറ്റുകളും, എല്‍ഇഡി സിഗ്നേച്ചര്‍ ലാമ്പും, 5 സ്‌പോക്ക് അലോയ് വീലുകളും നിസാന്‍ കിക്ക്‌സിന് വ്യത്യസ്തമായ ഭാവം നല്‍കുന്നു.

publive-image

publive-image

Advertisment