Advertisment

ഓട്ടോറിക്ഷ മസ്ദൂർ സംഘം കലക്ട്രേറ്റിനു മുന്നിൽ ധർണ്ണ നടത്തി

New Update

പാലക്കാട്: ലോക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട് ഉപജീവനം വഴിമുട്ടി നിൽക്കുന്ന ലക്ഷകണക്കിനു വരുന്ന ഓട്ടോ തൊഴിലാളികളെ സംരക്ഷിക്കാനള്ള നടപടി മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും സ്വീകരിക്കണമെന്നും നിബന്ധനകളോടെ ഓടാൻ അനുവദിക്കണമെന്നും കോവിഡ് 19 മൂലം 2 മാസമായി തൊഴിൽ നഷ്ടപ്പെട്ട് ജീവിതം ദുസ്സഹമായി കടകെണിയിൽ നിൽക്കുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട സത്വര നടപടികളുo സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് ജില്ല ഓട്ടോറിക്ഷ മസ്ദൂർ സംഘം കലക്ട്രേറ്റിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.

publive-image

യുണിയൻ ജനറൽ സെക്രട്ടറി വി.ശിവദാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ് ആർ.സുരേഷ് അദ്ധ്യക്ഷനായി.യു.പരശൂരാം, ജി.അരവിന്ദാക്ഷൻ, എ.നാരായണൻ എന്നിവർ സംസാരിച്ചു.

autoriksha masthoor sangam
Advertisment