Advertisment

കോവിഡുക്കാലത്തെ തൊഴില്‍ നഷ്ടം; ടൈലറിംഗ് ആന്‍റ് ഗാർമെന്‍റ് വർക്കേഴ്സ് യൂണിയൻ പാലക്കാട് ക്ഷേമനിധി ഓഫീസിനു മുന്നിലേക്ക് " അവകാശ പ്രക്ഷോഭ" മാർച്ച് സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് : കോവിഡ് ക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകുക ,അംശാദായം വർദ്ധിപ്പിച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ടൈലറിംഗ് ആന്റ് ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ക്ഷേമനിധി ഓഫീസിനു മുന്നിലേക്ക് " അവകാശ പ്രക്ഷോഭ" മാർച്ച് സംഘടിപ്പിച്ചു.

Advertisment

publive-image

എഫ്. ഐ.ടി.യു.സംസ്ഥാന ട്രഷറർ പി ലുഖ്മാൻ പ്രക്ഷോഭം ഉദ്ഘാടനം ചെയ്തു. എഫ്.ഐ.ടി.യു.ജില്ലാ പ്രസിഡണ്ട് ബാബുതരുർ അദ്ധ്യക്ഷത വഹിച്ചു.

ടൈലറിംഗ് ആന്റ് ഗാർമെന്റവർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡണ്ട് അനീതൗഫീഖ് സ്വാഗതവും,കമ്മിറ്റി അംഗമായ അനിത നന്ദിയും പറഞ്ഞു.വൈസ് പ്രസിഡണ്ട് മറിയ ഷംസുദ്ദീൻ ഷെറീഫ്,ഷെമീം,അബൂത്വാഹിർ എന്നിർ പങ്കെടുത്തു.

avakasha prakshobham march
Advertisment