Advertisment

പത്തനംതിട്ട ജില്ലാ സംഗമം; കലാ സാഹിത്യ സാംസ്കാരിക രംഗത്തും സാമൂഹിക ജീവകാരുണ്യ വിദ്യാഭ്യാസ രംഗത്തും ഏര്‍പ്പെടുത്തിയ അവാർഡുകൾ വിതരണം ചെയ്തു

New Update

publive-image

Advertisment

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്സ്) പന്ത്രണ്ടാം വാര്‍ഷികത്തിൽ പ്രഖ്യാപിച്ച അവാർഡുകൾ വിതരണം ചെയ്തു. കലാ, സാഹിത്യ,സാംസ്കാരിക രംഗത്തും സാമൂഹിക, ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും ഏർപ്പെടുത്തിയ അവർഡുകളാണ് വിതരണം ചെയ്തത്.

പി ജെ എസ് മുൻ എക്സിക്യൂട്ടീവ് അംഗമായിരുന്ന ഉല്ലാസ് കുറുപ്പിന്റെ സ്മരണ നിലനിർത്തുന്നതിനായി വർഷംതോറും വാർഷികത്തിൽ ജിദ്ദയിലെ കലാ, സാംസ്കാരിക, സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തിക്കു നൽകുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ് ഈ വര്‍ഷം നാടക രംഗത്തെ സംഭാവനയ്ക്ക് ജിദ്ദയിലെ നാടക രംഗത്ത് പ്രവർത്തിക്കുന്ന മികച്ച കലാകാരന്മാരിൽ ഒരാളായ മുഹ്സിൻ കാളികാവിനാണ് സമ്മാനിച്ചത്.

പി ജെ എസ് ഫൗണ്ടർ മെമ്പറും, എക്സിക്യൂട്ടീവ് അംഗവും, ജിദ്ദയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ജിദ്ദയിൽ മരണപ്പെട്ട ഷാജി ഗോവിന്ദന്റെ സ്മരണ നിലനിർത്തുന്നതിനായി ജിദ്ദയിലെ ജീവകാരുണ്യ മേഖലയിൽ ഏർപ്പെടുത്തിയ അവാർഡ് കർമ്മ കുശലനായ പൊതു പ്രവർത്തകൻ കെ. ടി എ മുനീർ ആണ് അർഹനായത്.

പി ജെ എസ് അംഗങ്ങളുടെ മക്കളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പന്ത്രണ്ടാം ക്ലാസ്സ് പാസ്സായ രോഹൻ കോശി തോമസ് വിദ്യാഭ്യാസ അവാർഡും കരസ്ഥമാക്കി.

പ്രസിഡൻറ് എബി കെ ചെറിയാൻ മാത്തൂർ അവാർഡുകൾ കൈമാറി. ജനറൽ സെക്രട്രി വിലാസ് അടൂർ , ഖജാൻജി സിയാദ് അബ്ദുള്ള പടുതോട്, വൈസ് പ്രസിഡൻറ് അലിതേക്കുതോട്, ഉപദേശക കമ്മിറ്റി കൺവിനർ നൌഷാദ് അടൂർ, പി ആർ ഒ യും ചീഫ് ഏരിയ കോർഡിനേറ്ററുമായ അനിൽ കുമാർ പത്തനംതിട്ട തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ: പി ജെ എസ് അവർഡുകൾ പ്രസിഡൻറ് എബി കെ ചെറിയാൻ മാത്തൂർ, മൊഹ്സിൻ കാളികാവിനും, കെ ടി എ മുനീറിനും, രോഹൻ കോശി തോമസിനും കൈമാറുന്നു.

jiddah
Advertisment