Advertisment

അയോധ്യ തർക്കഭൂമി കേസ് വിധി; സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തിയ 72 പേർക്കെതിരെ യുപി പോലീസ് കേസെടുത്തു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി : അയോധ്യ തർക്കഭൂമി കേസിൽ വിധി വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തിയ 72 പേർക്കെതിരെ യുപി പോലീസ് കേസെടുത്തു. ഇവിടത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

Advertisment

publive-image

നാലായിരം നാലായിരം സി ആർ പി എഫ് ഭടന്മാരെ കൂടി അധികമായി വിന്യസിച്ചിട്ടുണ്ട്. മതസ്പർധ വളർത്തുന്ന വിധം സമൂഹമാധ്യങ്ങളിൽ പ്രചാരണം നടത്തുന്നത് ശക്തമായി പൊലീസ് നിരീക്ഷിക്കുന്നുണ്ട്.മുഖ്യമന്ത്രി യോഗി ആദിനാഥ് ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജമ്മു കശ്‍മീരിൽ നിരോധനാജ്ഞ തുടരുകയാണ്. മുംബൈയും ബംഗളൂരുവും കനത്ത ജാഗ്രതയിലാണ്. രാജസ്ഥാനിലെ അജ്മീറിൽ വിഛേദിച്ച ഇന്റർനെറ്റ്‌ സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്.

Advertisment