Advertisment

ദൈവങ്ങളെയും ദേവതകളെയും പെരിയാര്‍ ചെരിപ്പുമാല അണിയിച്ചു.. ശ്രീരാമന്‍റെയും ശ്രീകൃഷ്ണന്‍റെയും വിഗ്രഹങ്ങളെ ചെരിപ്പുകൊണ്ട് അടിച്ചു..തന്‍റെ കാലത്ത് ജീവിച്ചിരുന്നുന്നെങ്കില്‍ പെരിയാര്‍ ഇ.വി. രാമസ്വാമിയെ ചെരിപ്പുകൊണ്ട് അടിച്ചേനെയെന്ന് ബാബാ രാംദേവ്

New Update

ചെന്നൈ: യോഗാചാര്യനും വ്യവസായിയുമായ ബാബാ രാംദേവ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാമൂഹികപരിഷ്കര്‍ത്താവ് പെരിയാര്‍ ഇ.വി. രാമസ്വാമിക്കെതിരേ നടത്തിയ പരാമര്‍ശം തമിഴ്നാട്ടില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. തന്‍റെ കാലത്ത് ജീവിച്ചിരുന്നുന്നെങ്കില്‍ പെരിയാറിനെ ചെരിപ്പുകൊണ്ട് അടിച്ചേനെയെന്ന് ബാബാ രാംദേവ് പറഞ്ഞതാണ് വിവാദമായത്.

Advertisment

publive-image

ദൈവങ്ങളെയും ദേവതകളെയും പെരിയാര്‍ ചെരിപ്പുമാല അണിയിച്ചു. ശ്രീരാമന്‍റെയും ശ്രീകൃഷ്ണന്റെയും വിഗ്രഹങ്ങളെ ചെരിപ്പുകൊണ്ട് അടിച്ചു.

 

പെരിയാര്‍ ഇക്കാലത്താണ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ ചെരിപ്പുകൊണ്ട് തുടരെത്തുടരെ താന്‍ അടിച്ചേനേ എന്നാണ് രാംദേവ് ടി.വി. അഭിമുഖത്തില്‍ പറഞ്ഞത്. ജീവനോടെ പെരിയാറിന് രക്ഷപ്പെടാനാവില്ലായിരുന്നെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ ബൗദ്ധിക തീവ്രവാദികളാണെന്നും രാംദേവ് പറഞ്ഞു.

BABARAMDEV
Advertisment