Advertisment

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ ചുമരില്‍ അടിച്ചു കൊന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

വിജയവാഡ: ഭാര്യയോടുള്ള സംശയം മൂര്‍ച്ഛിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ചുമരില്‍ അടിച്ചു കൊന്നു.

Advertisment

publive-image

ആന്ധ്ര പ്രദേശിലെ വിജയവാഡയിലാണ് സംഭവം. രണ്ട് വര്‍ഷം മുമ്പാണ് വിജയവാഡ സ്വദേശി ഗുമല്ല ചിന്ന പുല്ലയ്യ കടപ്പ സ്വദേശി രമാദേവിയെ രണ്ടാം വിവാഹം ചെയ്യുന്നത്. തര്‍ക്കത്തിനിടെ കുഞ്ഞിനെ ഗുമല്ല ചുമരില്‍ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

കൊലയ്ക്ക് ശേഷം അമ്മിക്കല്ല് കൊണ്ട് രമാദേവിയുടെ തലയ്ക്കടിച്ചു. നിലവിളി കേട്ട് എത്തിയ അയല്‍വാസികളാണ് രമാദേവിയെ ആശുപത്രിയിലെത്തിച്ചത്.ഗുമല്ലയ്ക്ക് രമാദേവിയെ സംശയമായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

എട്ടു വര്‍ഷം മുമ്പ് ആദ്യ ഭാര്യ ലക്ഷ്മിയെ സമാന സാഹചര്യത്തില്‍ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒളിവിലായ ഗുമല്ലയ്ക്കായുള്ള അന്വേഷണം തുടങ്ങി.

BABYMURDER CASE
Advertisment