മുഖ്യമന്ത്രിയുടെ പ്രളയ  ദുരിതാശ്വാസ നിധിയിലേക്ക്  വടകര NRI ഫോറം  റിയാദ് ചാപ്റ്ററിന്‍റ ധനസഹായം കൈമാറി  

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Monday, September 10, 2018

റിയാദ്: കേരളത്തിലുണ്ടായ  കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ റിയാദിലെ  സംഘടനകളുടെ പൊതുവേദിയായ NRK നേതൃത്തത്തില്‍  “നാടിനൊപ്പം റിയാദിൽനിന്ന്” എന്ന കാപ്ഷ്യനോടുകൂടി രൂപികരിച്ച  ദുരിതാശ്വാസ ജനകീയ സമിതി ഫണ്ടിലേക്ക് വടകര എൻ ആർ ഐ  ഫോറം  റിയാദ് ചാപ്റ്ററിർ ഫണ്ട് സൗദിയിലെ ബിസിനസ്സ് പ്രമുഖൻ അലവികുട്ടിക് കൈമാറി

ചടങ്ങിൽ എൻ ആർ ഐ ഫോറം വർക്കിംഗ് പ്രസിഡണ്ട്  രാജൻ ചാലിൽ , വൈസ് പ്രസിഡണ്ട് മോഹദാസ് തോടന്നൂർ    ജനറൽ സെക്രട്ടറി  ഫൈസൽ മണപ്രത്, രാധാകൃഷ്ണൻ, കുമാർ, അനിൽ എന്നനിവർ പങ്കെടുത്തു. ജനകീയ കമ്മറ്റി ചീഫ് കോർഡിനേറ്റർ ഉബൈദ് എടവണ്ണ, ഫോർക ചെർമാൻ നാസർ കാരന്തൂർ, NRK പ്രധിനിധികളായ ബാലചദ്രൻ, ശിഹാബ് കൊട്ടുകാട്, ഇസ്മായിൽ എരുമേലി, ജീവകാരുണ്യ പ്രവർത്തകൻതെന്നല മൗതീൻകുട്ടി തുടങ്ങിയ വക്തിതങ്ങൾ സന്നിഹിതരായിരുന്നു.

×