Advertisment

ഇന്ത്യൻ നിർമ്മിത കൊറോണ വാക്സിന് ബഹ്‌റൈൻ അനുമതി നൽകി

author-image
ഗള്‍ഫ് ഡസ്ക്
New Update

മനാമ :  ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (എസ്ഐഐ) നിർമ്മിക്കുന്ന കോവിഷീൽഡ് ഓസ്ട്രോസെനേക്ക കൊറോണ വാക്സിൻ ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ചു.

Advertisment

publive-image

പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ള ആളുകൾക്ക് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കാൻ ആണ് അനുമതി നൽകിയിരിക്കുന്നത് .എൻ‌എച്ച്‌ആർ‌എയുടെ ക്ലിനിക്കൽ റിസർച്ച് കമ്മിറ്റിയുടെയും ആരോഗ്യ മന്ത്രാലയത്തിന്റെ രോഗപ്രതിരോധ സമിതിയുടെയും പങ്കാളിത്തത്തോടെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ‌എച്ച്‌ആർ‌എ) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി.

നിരവധി രാജ്യങ്ങളിൽ നടത്തിയ വാക്സിനെക്കുറിച്ചുള്ള പഠനങ്ങളുടെ ഫലങ്ങൾ, രോഗപ്രതിരോധ ഡാറ്റ, വാക്സിൻ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് തെളിയിക്കാൻ എസ്‌ഐഐ നൽകിയ നിർമാണ ഡാറ്റ എന്നിവ പരിഗണിച്ചാണ് അനുമതി നൽകിയത്

ഐ‌ഐ‌എസ് സമർപ്പിച്ച എല്ലാ ഡാറ്റയും, ഉൽ‌പാദന നിലവാരവും രോഗപ്രതിരോധ പഠനത്തിൻറെ ഫലങ്ങളും ഉൾപ്പെടെ ആഴത്തിലുള്ള പഠനം നടത്തിയതായി എൻ‌എച്ച്‌ആർ‌എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.മറിയം അൽ ജാലഹമാ പറഞ്ഞു വാക്സിനുകളുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ നിയന്ത്രിക്കുന്നതിനുള്ള നിരവധി നടപടിക്രമങ്ങൾക്ക് ഇത് ബാധകമാകുന്നതിനാൽ നിർമ്മാതാവുമായി ഏകോപിപ്പിച്ച് എൻ‌എച്ച്‌ആർ‌എ അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയതായി അവർ ചൂണ്ടിക്കാട്ടി.

ബഹ്‌റൈനിലെ ആരോഗ്യ അധികൃതർ നിർണ്ണയിക്കുന്ന പരിധിയിലെ ഉപയോഗം, ടാർഗെറ്റ് ഗ്രൂപ്പുകളുടെ എണ്ണം, ഡോസ്, വാക്സിനേഷൻ സംവിധാനം എന്നിവ തീരുമാനിക്കൽ, നെഗറ്റീവ് സാഹചര്യങ്ങൾ നിരീക്ഷിക്കുകയും റിപ്പോർട്ടുചെയ്യുകയും കൂടാതെ സുരക്ഷ, കാര്യക്ഷമത, ഉൽപ്പാദനം എന്നിവയെ പിന്തുണയ്ക്കുന്ന വിവരങ്ങൾ നൽകുകയും ചെയ്യും

covid vaccine india
Advertisment