Advertisment

ഞൊണ്ടിമാക്കൽ - പുലിമലകുന്ന് - ചൂണ്ടച്ചേരി റോഡ് പിഡബ്ല്യുഡിക്ക് കൈമാറണം; ബൈജു കൊല്ലംപറമ്പിൽ

New Update

publive-image

Advertisment

പാലാ: നഗരസഭാ പ്രദേശത്തെയും ഭരണങ്ങാനം പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഞൊണ്ടിമാക്കൽ - പുലിമലകുന്ന് റോഡ് ആധുനികരീതിയിൽ നവീകരിക്കുന്നതിലേക്കായി പിഡബ്ല്യുഡി വകുപ്പിന് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നാട്ടുകാരുടെ പ്രമേയം നഗരസഭാ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയ്ക്ക് നൽകി.

നഗരപ്രദേശത്തു നിന്നും ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളജ് ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളിലേയ്ക്കുള്ള നൂറുകണക്കിന് വാഹനങ്ങൾ യാത്ര ചെയ്യുന്ന ഈ തിരക്കേറിയ റോഡ് ടാറിംഗ് പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതെയായിരിക്കുന്നതായി നാട്ടുകാർ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

റോഡ് പുനരുദ്ധാരണത്തിന് വൻ തുക ആവശ്യമാകയാൽ വരുമാനം കുറഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് റോഡ് പുനർനിർമാണം തടസ്സമായിരിക്കുന്ന സാഹചര്യത്തില്‍ ഗതാഗത പ്രാധാന്യം ഉള്ള ഈ റോഡ് പൊതുമരാമത്ത് വകുപ്പിന് വിട്ടുനൽകുവാൻ നഗരസഭയിൽ നിന്നും നടപടി ഉണ്ടാവണമെന്ന് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ആവശ്യപ്പെട്ടു. മൂന്ന് കിലോമീറ്റർ ദൂരം വരുന്ന ഈ റോഡ് രണ്ട് പിഡബ്ല്യുഡി റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്.

pala news
Advertisment