Advertisment

ബാലഭാസ്‌കറിന്റെ മരണം, ഒരു സരിത വിളിച്ചു, സംശയമുണ്ടെന്ന് പിതാവ്

author-image
മൂവി ഡസ്ക്
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: അപകത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ ഫോണില്‍ ബന്ധപ്പെട്ടതായി പിതാവ് ഉണ്ണി. ‘ഞാന്‍ സരിത എസ് നായരാണ് വിളിക്കുന്നത്. നിങ്ങള്‍ കേസ് തോറ്റുപോകും. സിബിഐ കോടതിയുടെ വിധിക്ക് എതിരായ അപ്പീലില്‍ ഇടപെടാമെന്ന് അവര്‍ പറഞ്ഞു. ഈ മാസം 30-ന് പറയാനിരിക്കുന്ന വിധി പ്രതികൂലമാകുമെന്നാണ് അവര്‍ പറഞ്ഞതെന്ന് ബാലഭാസ്‌കറിന്റെ പിതാവ് പറഞ്ഞു.എങ്ങനെ കേസ് തോല്‍ക്കുമെന്ന് താന്‍ ചോദിച്ചപ്പോള്‍ അതൊക്കെ തനിക്ക് അറിയാമെന്നും അവര്‍ വ്യക്തമാക്കി. മുമ്പ് വിളിച്ചിട്ട്, വക്കീലിന്റെ പേരും നമ്പറും തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഉണ്ണി പറഞ്ഞു . കേസില്‍ സഹായിക്കാമെന്ന രീതിയിലാണ് സംസാരിച്ചത്. എങ്ങനെ സഹായിക്കുമെന്ന് തനിക്കറിഞ്ഞുകൂട. ജഡ്ജി എഴുതി വെച്ചിരിക്കുന്ന വിധി ഇവര്‍ക്ക് എങ്ങനെ അറിയാമെന്നാണ് തനിക്ക് സംശയമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ തൻ തന്നെയാണ് ബാലാഭാസ്‌കറിന്റെ പിതാവിനോട് സംസാരിച്ചത് എന്ന് സമ്മതിച്ച സരിത പ്രതികരിച്ചിട്ടുണ്ട്.വരാനിരിക്കുന്ന വിധി പ്രതികൂലമാകുമെന്ന് തൻ പറഞ്ഞിട്ടില്ലെന്നും സരിത പറയുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോഴത് ഓര്‍ക്കുന്നുണ്ടാകില്ല. എന്റെ അഭിഭാഷകനാണ് ആദ്യം ബാലഭാസ്‌കറിന്റെ കേസില്‍ ഇടപ്പെട്ടിരുന്നത്. പിന്നീട് മറ്റൊരു അഭിഭാഷകന് കേസ് കൈമാറുകയായിരുന്നു. അത്തരത്തിലാണ് ഞാന്‍ വിളിച്ചത്. ബാലഭാസ്‌കറിന്റെ പിതാവ് നല്‍കിയ അപ്പീല്‍ തള്ളുകയാണെങ്കില്‍ എന്റെ അഭിഭാഷകന്‍ മുഖേന മേല്‍കോടതിയില്‍ സഹായിക്കാമെന്നാണ് ഞാന്‍ പറഞ്ഞത്. അത് എങ്ങനെയാണ് ദുരൂഹമാകുന്നതെന്ന് തനിക്കറിയില്ല’ സരിത പറഞ്ഞു.വരാനിരിക്കുന്ന വിധി പ്രതികൂലമാകുമെന്ന് താന്‍ പറഞ്ഞിട്ടില്ല. മേല്‍കോടതിയില്‍ പോകുകയാണെങ്കില്‍ തന്റെ അഭിഭാഷകന്‍ സഹായിക്കാമെന്ന ഉപദേശം മാത്രമാണ് നല്‍കിയിട്ടുള്ളത്. മുമ്പ് വിളിച്ചപ്പോഴും ഇപ്പേള്‍ വിളിച്ചപ്പോഴും അദ്ദേഹം നോ പറഞ്ഞിട്ടില്ല. ഇവിടുത്തെ അഭിഭാഷകനുമായി സംസാരിക്കട്ടെ എന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ ഉണ്ടായോ എന്നറിയില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു.

മരണത്തിൽ പിന്നാലെ തുടരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ ശാന്താകുമാരിയും ഉണ്ണിയും നടന്‍ സോബിയും ആയിരുന്നു കോടതിയെ സമീപിച്ചിരുന്നത്.കേസ് അന്വേഷിച്ച സി ബി ഐയ്‌ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ആയിരുന്നു കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉന്നയിച്ചിരുന്നത്. കേസുമായി ബന്ധമുളള നിര്‍ണായക സാക്ഷികളെ ബോധപൂര്‍വം ഒഴിവാക്കി.

അതേസമയം, നുണ പരിശോധന തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന സുപ്രീംകോടതി വിധിയും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. എന്നാൽ, കേസില്‍ സമഗ്രമായ അന്വേഷണം നടത്തിയെന്ന് സി ബി ഐയും കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, ബാലഭാസ്‌കറിന് സംഭവിച്ചത് അപകട മരണമാണെന്ന് വ്യക്തമാക്കി സി ബി ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.ബാലഭാസ്ക്കറിന്റെ ഡ്രൈവർ അർജുനെ പ്രതിയാക്കി ആയിരുന്നു സി ബി ഐ കുറ്റപത്രം. മരണത്തിൽ അസ്വാഭാവികതയില്ലെന്നും സി ബി ഐ വ്യക്തമാക്കിയിരുന്നു. സി ബി ഐ ഡി വൈ എസ്‌ പി ആയിരുന്ന അനന്ത കൃഷ്‌ണനാണ് 2021 ഫെബ്രുവരി 2 ന് കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

Advertisment