Advertisment

എല്ലാ ദിവസവും പരിശീലനം കഴിഞ്ഞ് ധോനിയുമായി പിച്ചിനെ കുറിച്ചും പരിശീലനത്തെ കുറിച്ചുമെല്ലാം സംസാരിക്കും; അന്ന് പരിശീലനം കഴിഞ്ഞും ധോനി എന്റെ അടുത്തെത്തി, എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രഖ്യാപനം പോസ്റ്റ് ചെയ്തത് എനിക്ക് അറിയില്ലായിരുന്നു; ബാലാജി പറയുന്നു

New Update

ആഗസ്റ്റ് 15ന് വൈകുന്നേരം ഇന്‍സ്റ്റഗ്രാം പോസ്റ്റ് വഴിയാണ് തന്റെ തീരുമാനം ധോനി ലോകത്തെ അറിയിച്ചത്. പ്രഖ്യാപനം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ശേഷം ധോനി പോയത് ഇന്ത്യന്‍ മുന്‍ ബൗളര്‍ ലക്ഷ്മീപതി ബാലാജിയുടെ അടുത്തേക്കാണ്. എന്നാല്‍ ആ സമയം ധോനി തീരുമാനം പ്രഖ്യാപിച്ച വിവരം ബാലാജിക്ക് അറിയില്ലായിരുന്നു.

Advertisment

publive-image

ബാലാജി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. എല്ലാ ദിവസവും പരിശീലനം കഴിഞ്ഞ് ധോനിയുമായി പിച്ചിനെ കുറിച്ചും പരിശീലനത്തെ കുറിച്ചുമെല്ലാം സംസാരിക്കും. അന്ന് പരിശീലനം കഴിഞ്ഞും ധോനി എന്റെ അടുത്തെത്തി. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് എനിക്ക് അറിയില്ലായിരുന്നു. പിച്ചില്‍ കൂടുതല്‍ വെള്ളമൊഴിച്ച് നനയ്ക്കാന്‍ ഗ്രൗണ്ട്‌സ്മാനോട് പറഞ്ഞിട്ടുണ്ടെന്ന് ധോനി എന്നോട് പറഞ്ഞു. ഞാന്‍ ശരിയെന്നും പറഞ്ഞു...ബാലാജി പറയുന്നു.

പിന്നെയാണ് ധോനി വിരമിച്ച കാര്യം ഞാന്‍ അറിയുന്നത്. എല്ലാത്തിനോടും ധോനി ഒരു അകലം സൂക്ഷിക്കാറുണ്ട്. ധോനിയുടെ രീതി അതാണ്. എത്ര പ്രധാനപ്പെട്ട സംഭവമാണെങ്കിലും ധോനി അത് സ്വാഭാവികമായി ചെയ്യും. എന്തൊക്കെ സംഭവിച്ചാലും ധോനി മുന്‍പോട്ട് പോവുമെന്നും ക്രിക്കറ്റ് കണക്റ്റഡ് ഷോയില്‍ ബാലാജി പറഞ്ഞു.

അവസാന 6 പന്തില്‍ ജയിക്കാന്‍ 20 റണ്‍സ് വേണമെങ്കില്‍് ഞാന്‍ തെരഞ്ഞെടുക്കുന്ന താരം ധോനിയായിരിക്കും. ധോനിയെ പരിചയപ്പെടുന്നതിന് മുന്‍പ് തന്നെ കൂറ്റന്‍ ഷോട്ടുകള്‍ കളിക്കുന്ന ധോനിയെ കുറിച്ച് കേട്ടിരുന്നു. ധോനിയോളം സ്വാധീനം ചെലുത്തിയ ക്രിക്കറ്റ് താരം രണ്ടായിരത്തി രണ്ടിന് ശേഷം ഉണ്ടായിട്ടില്ലെന്നും ബാലാജി പറഞ്ഞു.

sports news ms dhoni Lakshmipathy Balaji
Advertisment