Advertisment

കൊവിഡു കാലത്തെ വായ്പാ തിരിച്ചടവുകളുടെ മൊറട്ടോറിയം കാലാവധി നീട്ടില്ല; മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ പലിശ മുഴുവനായി എഴുതിത്തള്ളണമെന്ന ആവശ്യവും തള്ളി

New Update

ഡല്‍ഹി: കൊവിഡുകാലത്തെ വായ്പാ തിരിച്ചടവുകളുടെ മൊറട്ടോറിയം കാലാവധി നീട്ടില്ലെന്ന് സുപ്രീംകോടതി. മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ പലിശ മുഴുവനായി എഴുതിത്തള്ളണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി. ഇക്കാലയളവില്‍ പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കിയുണ്ട്.

Advertisment

publive-image

സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുന്നതില്‍ കോടതികള്‍ക്ക് പരിമിതികളുണ്ട്. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനങ്ങളെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. പലിശ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം റിസര്‍വ്വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും നല്‍കാന്‍ കഴിയില്ല.

ഇക്കാലയളവില്‍ കൂട്ടുപലിശ ഈടാക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. കൂട്ടുപലിശ ഈടാക്കിയിട്ടുണ്ടെങ്കില്‍ ബാങ്കുകള്‍ അത് തിരിച്ചുനല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

moratorium
Advertisment