Advertisment

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

author-image
admin
New Update

പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള തർക്കം ഒത്തു തീർന്നതായി ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം ഫിറോസ് വ്യക്തമാക്കിയത്.

Advertisment

publive-image

എറണാകുളത്ത് നിന്നും ബാങ്കിന്റെ സോണൽ മാനേജർ ഒറ്റപ്പാ ലത്തെ ബാങ്കിലെത്തി തീർപ്പാക്കുകയായിരുന്നു. സോണൽ മാനേ ജരും ബാങ്കിന്റെ അഭിഭാഷകരും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് കുട്ടികളുടെ ചികിത്സക്ക് ആവശ്യമായ പണം പിൻവലി ക്കാൻ ബാങ്ക് അനുവാദം നൽകി.

ചർച്ചക്ക് ശേഷം നാളെ മുതൽ രോഗിക്ക് ആവശ്യമായ തുക പിൻവലിക്കാനുള്ള അനുവാദം നൽകുകയായിരുന്നു. ഒറ്റപ്പാ ലത്തെ കുട്ടികളുടെ ചികത്സക്കാവശ്യമായ പണം കഴിഞ്ഞ് ബാക്കി വരുന്ന തുക മറ്റുള്ള രോഗികൾക്കായി വീതിച്ചു നൽകാനുള്ള ചെക്കുകൾ അടങ്ങിയ ചെക്ക്ബുക്കും ബാങ്ക് ഫിറോസിന് നൽകി.

അക്കൗണ്ടിലേക്കുള്ള പണമിടപാടുകൾ മരവിപ്പിച്ച നടപടിയും ബാങ്ക് റദ്ദാക്കിയതായി ഫിറോസ് പറഞ്ഞു. ഒറ്റപ്പാലത്തുള്ള മൂന്ന് കുട്ടികളുടെ ചികിത്സക്ക് പലരിൽ നിന്നും സംഭാവനയായി ലഭിച്ച ഒരു കോടി പതിനേഴ് ലക്ഷം രൂപ പിൻവലിക്കാൻ ബാങ്ക് അധി കൃതർ സമ്മതിക്കാത്ത സാഹചര്യത്തെ തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

ആദ്യഘട്ടത്തിൽ പണം എന്തിനാണ് ചിലവഴിക്കുന്നത് എന്ന് വ്യക്ത മായ രേഖ ആശുപത്രിയിൽ നിന്നും കൊണ്ട് വരാനാ യിരുന്നു ബാങ്ക് ആവശ്യപ്പെട്ടത്. ആ രേഖ നൽകിയപ്പോൾ പത്ത് ലക്ഷം രൂപ പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു.

പിന്നീട് പണം പിൻവലിക്കണമെങ്കിൽ മരുന്ന് വാങ്ങിയ ബില്ലു കളും ചിലവാകുന്ന ബില്ലുകളും നൽകണമെന്ന ആവശ്യം ബാങ്ക് മുന്നോട്ടു വെച്ചു.

തുടർന്ന് അക്കൗണ്ടിന്റെ മുഴുവൻ പണമിടപാടും ബാങ്ക് മരവി പ്പിച്ചു. ഏകദേശം പത്ത് ദിവസത്തിന് ശേഷവും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. കൊച്ചിയിലുള്ള ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടപ്പോഴും പ്രശ്ന പരിഹാരം ഉണ്ടായില്ല.

പണം ലഭിക്കാതായപ്പോൾ ചികിത്സക്ക് ആവശ്യമായ തുക ആശുപത്രിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകാൻ ആവശ്യ പ്പെട്ടപ്പോഴും ബാങ്ക് അനുവാദം നൽകിയില്ല.

അവസാനം ഫിറോസ് ചാരിറ്റിക്ക് വേണ്ടി തുടങ്ങിയ ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റാൻ ആവശ്യപ്പെട്ടപ്പോഴും ബാങ്ക് അതിന് വിസമ്മതിച്ചു.

തുടർന്ന് ഫേസ്‌ബുക്ക് ലൈവിലൂടെ ഫിറോസ് പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. പ്രശ്നങ്ങൾ തീർന്നില്ലെങ്കിൽ പതിന ഞ്ചാം തിയ്യതി മുതൽ ബാങ്കിന് മുൻപിൽ പ്രതിഷേധ സമരം നടത്തു മെന്ന് ഫിറോസ് മുന്നറിയിപ്പും നൽകിയിരുന്നു.

കുട്ടികളുടെ ചികിത്സക്കായി പണം ലഭിക്കാനുള്ള പ്രതിഷേധത്തിൽ തനിക്കു പിന്തുണ നൽകിയ എല്ലാവർക്കും ഫിറോസ് കുന്നംപറ മ്പിൽ നന്ദിഅറിയിച്ചു.

Advertisment