Advertisment

ജനത്തിരക്ക് ഏറിയ മന്തക്കാട് ജംഗ്ഷനിലെ കന റബാങ്കിന് മുൻപിൽ ബാരിക്കേഡുകൾ നിർമ്മിച്ച് സിവിൽ ഡിഫൻസ് അംഗങ്ങൾ

author-image
ജോസ് ചാലക്കൽ
Updated On
New Update

മലമ്പുഴ: മലമ്പുഴ പഞ്ചായത്തിലെ ഏറ്റവും ജനത്തിരക്ക് ഏറിയ മന്തക്കാട് ജംഗ്ഷനിലെ കന റബാങ്കിന് മുൻപിൽ ബാരിക്കേഡ് നിർമ്മിച്ച് ജനങ്ങൾക്ക് വരി നിൽക്കാൻ ഉള്ള ക്രമീകരണം ചെയ്തു.

Advertisment

publive-image

സിവിൽ ഡിഫൻസ് അംഗങ്ങൾ ആയ സനോജ്‌,വിനോ പോൾ, റോബിൻ,അനന്തകൃഷ്ണൻ, ജിബിൻ,ശിവൻ, സുധീഷ് എന്നിവർ പങ്കെടുത്തു.കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സാമൂഹ്യ അകലം പാലിക്കണമെന്നുണ്ടെങ്കിലും ബാങ്കിലെത്തുന്നവർ ഇതു ശ്രദ്ധിക്കാതെ ബാങ്കിനു മുമ്പിൽ കൂട്ടമായി കാത്തു നിൽക്കുന്നത് സ്ഥിരം കാഴ്ച്ചയായിരുന്നു.

പരിസരത്തെ കച്ചവട സ്ഥാപനങ്ങൾക്കും പോസ്റ്റോഫീസിനും ഇത് ഭീതി പരത്തിയിരുന്ന സാഹചര്യത്തിലാണ് സിവിൽ ഡിഫൻസ് വാളണ്ടിയർമാർ ഈ നന്മ പ്രവർത്തി ചെയ്തത്.

barikedukal
Advertisment