Advertisment

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് പുതിയതായി രണ്ട് ടീമുകള്‍ ? ബിസിസിഐയില്‍ ആശയക്കുഴപ്പം; മൂന്ന് ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനമുണ്ടാകും; ടെന്‍ഡര്‍ നടപടികള്‍ ദീപാവലിക്ക് ശേഷം

New Update

publive-image

Advertisment

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ പുതിയതായി എത്ര ടീമിനെ ഉള്‍പ്പെടുത്തണമെന്നതിനെക്കുറിച്ച് ബിസിസിഐയിലും ആശയക്കുഴപ്പം. പുതിയതായി രണ്ട് ടീമുകള്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസത്തിനുള്ളില്‍ ഇതില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ് സൂചന.

തുടര്‍ന്ന് ദീപാവലിക്ക് ശേഷം ടെന്‍ഡര്‍ നടപടികളും ആരംഭിച്ചേക്കും. മെഗാ ലേലം എന്തായാലും നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അദാനി ഗ്രൂപ്പ്, ടാറ്റ, ആർപിജി – സഞ്ജീവ് ഗോയങ്ക ഗ്രൂപ്പുകളാണ് ഐപിഎലിൽ ടീമിനെ സ്വന്തമാക്കാൻ രംഗത്തുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്. പ്രമുഖ ബാങ്കറായ ഉദയ് കോട്ടക്കിനും ഒരു ടീമിനെ സ്വന്തമാക്കാൻ താൽപര്യമുണ്ട്.

നടന്‍ മോഹന്‍ലാലും ബൈജൂസ് ആപ് ഉടമ ബൈജു രവീന്ദ്രനും ടീം സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നും അഭ്യൂഹമുണ്ട്. അഹമ്മദാബാദ് കേന്ദ്രീകരിച്ചാണ് പുതിയ ടീമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പുതിയ ടീം കേരളം കേന്ദ്രീകരിച്ചുണ്ടാകുമോയെന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകര്‍.

Advertisment